×
login
സ്വാമി ദേവേന്ദ്ര സൂര്യവംശി എത്തുന്നു; 'മഹാരുദ്ര ഭൈരവി' യാഗാചാര്യനായി

വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു.

തിരുവനന്തപുരം: കറുത്ത ചേലചുറ്റി, ലാവ മുത്തുകള്‍ മാലയാക്കി, വെള്ളി തൃശൂലമേന്തി, അങ്ങ് യൂറോപ്പില്‍ നിന്ന് ഒരു ശനീശ്വര ദേവനെത്തുന്നു. വിശ്വാസികള്‍ 'ശനി ബാബ ' എന്ന് വിളിക്കുന്ന അന്താരാഷ്ട്ര സൂര്യവംശി അഖാഡ സുപ്രീം ചീഫ് ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ ദേവേന്ദ്ര സൂര്യവംശിയാണ് ആഗസ്റ്റില്‍ തലസ്ഥാനത്ത് എത്തുന്നത്.

വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു. ഭാരത ചരിത്രത്തിലെ ആദ്യ 'മഹാരുദ്ര ഭൈരവീയാഗം...!' ശ്രീപരമേശ്വരനും ശ്രീഭദ്രയും അനുഗ്രഹവര്‍ഷം ചൊരിയുന്ന ഈ മഹായാഗത്തിന് ആചാര്യപീഠം അലങ്കരിക്കാനാണ് സ്വാമി ദേവേന്ദ്ര സൂര്യവംശി തലസ്ഥാനത്ത് എത്തുന്നത്. ലോകത്തെ 180 രാജ്യങ്ങളില്‍ ശനീശ്വര ആശ്രമങ്ങള്‍ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയ 'ശനി ബാബ' ആദ്യമായാണ് രാജ്യത്ത് ഒരു യാഗത്തിന് മുഖ്യകാര്‍മ്മികനാവുന്നത്.

യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യവംശി അഖാഡയ്ക്ക് ലോകത്താകമാനം 11 ലക്ഷം ശനീശ്വര സന്യാസിമാര്‍ അനുയായികളായുണ്ട്.ആഗസ്റ്റ് അവസാനവാരം മഹാസൂര്യവംശി അഖാഡ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഈ മഹായാഗത്തിന് ഏത് മഹാക്ഷേത്രമാണ് യാഗശാലയാവുന്നത് എന്നത് തീരുമാനമായിട്ടില്ല. നിരവധി ക്ഷേത്രങ്ങള്‍ യാഗവേദിയാവാന്‍ ദേവഹിതം തേടിയെത്തിയിട്ടുണ്ട്. ജ്യോതിഷ, വാസ്തുശാസ്ത്ര വിധിയിലൂടെ ഉടന്‍ യാഗഭൂമി നിശ്ചയിക്കുമെന്ന് സൂര്യവംശി അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായര്‍ 'ജന്മഭൂമി'യോട് പറഞ്ഞു.


 

 

 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.