×
login
കള്ളന് എട്ടിന്റെ പണി: പൂര്‍ണ നഗ്‌നനായി കടയില്‍ മോഷണം നടത്തിയ കള്ളന്റെ പടം ഫ്‌ളക്‌സ് ബോര്‍ഡ് അടിച്ച് റോഡില്‍ വച്ച് ഉടമ; കൂടെ വീഡിയോയും ക്യൂആര്‍ കോഡില്‍

കഴിഞ്ഞ മാസമായിരുന്നു സംഭവം. സിസി ടി.വിയില്‍ പതിഞ്ഞ മോഷണശ്രമത്തിന്റെ ഫുള്‍ വീഡിയോ ദൃശ്യം സ്ഥാപനത്തിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു.ഒരു ദിവസം പൂര്‍ണ നഗ്‌നനായും, മറ്റൊരു ദിവസം അടിവസ്ത്രം ധരിച്ചും പരിസര നിരീക്ഷണം നടത്തിയശേഷം മൂന്നാംദിവസം അടിവസ്ത്രം മാത്രം ധരിച്ചാണ് സ്ഥാപനത്തില്‍ കടന്ന് മോഷണ ശ്രമം നടത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചര്‍ ഷോപ്പി എന്ന കരകൗശല വില്‍പ്പന കേന്ദ്രത്തില്‍ മോഷണം നടത്തിയ കള്ളന് എട്ടിന്റെ പണികൊടുത്ത് സ്ഥാപനം. കള്ളന്റെ ഫോട്ടോ ഫ്‌ളക്‌സ് ബോര്‍ഡില്‍ പതിപ്പിച്ച് കടയ്ക്ക് മുന്നില്‍ വച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസമായിരുന്നു സംഭവം. സിസി ടി.വിയില്‍ പതിഞ്ഞ മോഷണശ്രമത്തിന്റെ ഫുള്‍ വീഡിയോ ദൃശ്യം സ്ഥാപനത്തിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു.ഒരു ദിവസം പൂര്‍ണ നഗ്‌നനായും, മറ്റൊരു ദിവസം അടിവസ്ത്രം ധരിച്ചും പരിസര നിരീക്ഷണം നടത്തിയശേഷം മൂന്നാംദിവസം അടിവസ്ത്രം മാത്രം ധരിച്ചാണ് സ്ഥാപനത്തില്‍ കടന്ന് മോഷണ ശ്രമം നടത്തിയത്. ഇതെല്ലാം സ്ഥാപനത്തിലെ സി.സി ടിവി കാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിന്റെ മുഖമടക്കമുള്ള ചിത്രം സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചത്.


പൂര്‍ണ നഗ്‌നനായും അടിവസ്ത്രം മാത്രം ധരിച്ചും മോഷണത്തിനിറങ്ങിയ കള്ളന്റെ പടം വലിയ ഫ്‌ലക്‌സ് ബോര്‍ഡായി റോഡില്‍ സ്ഥാപിച്ചത്. സ്ഥാപനത്തിന്റെ ഉള്ളില്‍കടന്ന് മുറികളെല്ലാം അരിച്ചുപെറുക്കിയെങ്കിലും ആവശ്യമുള്ളതൊന്നും കിട്ടാത്തതിനാല്‍  ഇന്‍വെര്‍ട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് കള്ളന്‍ പോയത്. ആറന്മുളക്കണ്ണാടിയും നെട്ടൂര്‍ പെട്ടിയും ചെന്നപട്ടണം കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും തൊട്ടില്ല.

തിരിച്ചറിയാതിരിക്കാന്‍ തലയില്‍ കറുത്ത തുണികൊണ്ട് കെട്ടിയായിരുന്നു മോഷണ ശ്രമം. ഇടയ്ക്ക് തുമ്മാനായി തലക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടിയുള്ള മോഷ്ടാവിന്റെ മുഖം വ്യക്തമായി കാമറയില്‍ പതിഞ്ഞു. തിരിഞ്ഞു നിന്നപ്പോള്‍ പിന്നിലെ കഷണ്ടിയും വ്യക്തമായി. മദ്ധ്യവയസ് പിന്നിട്ടയാളാണ് മോഷ്ടാവെന്നാണ് സംശയം. സ്ഥാപനം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.