×
login
സ്‌കൂള്‍ തുറന്നിട്ട് രണ്ടുമാസം; മലയോരത്തെ യാത്ര‍ാദുരിതത്തിന് പരിഹാരമില്ല

നവംബറില്‍ സ്‌കൂളുകള്‍ തുറന്നതോടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ഇത് നടപ്പായില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു.

വിതുര: സ്‌കൂള്‍ തുറന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ആദിവാസി, തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തുകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നില്ല. ആവശ്യത്തിന് ബസുകളില്ലാത്തതാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള മലയോരമേഖലയിലെ യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്.

ബസുകള്‍ പിന്‍വലിച്ചത് ഉള്‍പ്പെടെ പല കാരണങ്ങളാല്‍ മേഖലയിലെ സര്‍വീസുകള്‍ പലതും നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളുമായതോടെ ബാക്കിയുള്ളവയും നിര്‍ത്തലാക്കിയെങ്കിലും സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ കാര്യമായി ബാധിച്ചില്ല. നവംബറില്‍ സ്‌കൂളുകള്‍ തുറന്നതോടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ഇത് നടപ്പായില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു.

നേരത്തെയുണ്ടായിരുന്ന സമാന്തര സര്‍വീസുകള്‍ നിലച്ചതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ദിവസത്തില്‍ ഒന്നോ രണ്ടോ ബസുകള്‍ മാത്രമുള്ള സ്ഥലങ്ങളിലെ സര്‍വീസുകള്‍ പോലും മുടങ്ങിയതോടെ ചന്തമുക്ക്, കലുങ്കു ജംഗ്ഷന്‍, കൊപ്പം തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളാണ് വിദ്യാര്‍ഥികള്‍ ഉള്‍െപ്പടെ ആളുകള്‍ ബസ് കാത്തു നില്‍ക്കുന്നത്. ഒരു കാലത്ത് സമാന്തര സര്‍വീസുകള്‍ നിരവധിയായിരുന്ന വിതുര പാലോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നാമമാത്രമായതും യാത്രാക്ലേശത്തിന്റെ ആക്കം കൂട്ടി.

 

  comment

  LATEST NEWS


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.