login
തലസ്ഥാനത്ത് തകര്‍ന്നടിഞ്ഞ് യുഡിഎഫ്; നാലിടത്ത് മൂന്നാം സ്ഥാനം

ശക്തമായ മത്സരം നടന്ന നേമത്ത് കുമ്മനം രാജശേഖരന്‍ 51,888 വോട്ടാണ് കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനത്തെത്തിയ കെ. മുരളീധരനുമായി 15,364 വോട്ടിന്റെ അന്തരമാണുള്ളത്.

കെ. മുരളീധരന്‍, എസ്.എസ്. ലാല്‍, അഡ്വ. എ. ശ്രീധരന്‍, വീണ എസ് നായര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍പരാജയം നേരിട്ട യുഡിഎഫ് ജില്ലയില്‍ തകര്‍ന്നടിഞ്ഞു. നാലു മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി ശക്തമായ മത്സരം കാഴ്ച്ചവച്ച മണ്ഡലത്തില്‍ എല്ലാം യുഡിഎഫ് മൂന്നാമതായി എന്നത് ശ്രദ്ധേയമാണ്. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍ യുഡിഎഫ് ബഹുദൂരം പിന്നിലാണെന്നതും എടുത്തുപറയേണ്ടതാണ്.

ശക്തമായ മത്സരം നടന്ന നേമത്ത് കുമ്മനം രാജശേഖരന്‍ 51,888 വോട്ടാണ് കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനത്തെത്തിയ കെ. മുരളീധരനുമായി 15,364 വോട്ടിന്റെ അന്തരമാണുള്ളത്. നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി 3,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വട്ടിയൂര്‍ക്കാവില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് 39,596 വോട്ടാണ് നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ അഡ്വ. വീണ എസ്. നായര്‍ 35,455 വോട്ടാണ് നേടിയത്. അതായത് 4,141 വോട്ടിന്റെ വ്യത്യാസം. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ 40,193 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാല്‍ 32,995 വോട്ടും നേടി. വ്യത്യാസം 7,198 വോട്ട്. ആറ്റിങ്ങലില്‍ അഡ്വ. പി. സുധീര്‍ 38,262 വോട്ടാണ് നേടിയത്. യുഡിഎഫിന്റെ ഘടകകക്ഷിയായ ആര്‍എസ്പിയിലെ അഡ്വ. എ. ശ്രീധരന്‍ 36,938 വോട്ടാണ് നേടിയത്. അതായത് 1,324 വോട്ടിന്റെ വ്യത്യാസം.

2016ല്‍ കെ. മുരളീധരന്‍ ജയിച്ച വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മൂന്നാം സ്ഥാനത്തായി കോണ്‍ഗ്രസ് നാണം കെട്ടു. 2016ല്‍ നിന്ന് 2021ലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് ഒലിച്ചുപോയത് 15,000 ലേറെ വോട്ട്. എണ്ണുന്നതിന് മുന്നെ കോണ്‍ഗ്രസ് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ തോല്‍വി സമ്മതിച്ചിരുന്നു.

നേമം പിടിക്കാന്‍ പുറപ്പെട്ട കെ. മുരളീധരന്‍ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്തായി. വടക്കാഞ്ചേരിയിലെ തിരിച്ചടിക്കുശേഷം കേരള രാഷ്ട്രീയത്തില്‍ തന്നെ അതികായനായ കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരന്റെ കരിയറില്‍ മറ്റൊരു തോല്‍വി കൂടി. ബിജെപിയെ വീഴ്ത്താന്‍ മുരളി വടകരയില്‍ നിന്ന് പുറപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പോലും ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഘടകകക്ഷിക്ക് കൊടുത്തപ്പോള്‍ 13,860 വോട്ടായി താഴ്ന്നത് 36,524 വോട്ടായി ഉയര്‍ത്താന്‍ കഴിഞ്ഞതാണ് മുരളിക്കും കോണ്‍ഗ്രസിനും ആകെയുള്ള ആശ്വാസം.

കഴക്കൂട്ടത്ത് കഴിഞ്ഞ തവണത്തേതില്‍നിന്നു വീണ്ടും ദയനീയമായി കോണ്‍ഗ്രസിന്റെ അവസ്ഥ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5,600 വോട്ട് പിന്നെയും കുറഞ്ഞു. വാഹിദ് മാറി രാഷ്ട്രീയത്തിന് പുറത്തുനിന്ന് എസ്.എസ്. ലാലിനെ അവതരിപ്പിച്ചിട്ടും ഗതി ഇത് തന്നെ.  

ആറ്റിങ്ങലില്‍ യുഡിഎഫിന്റെ ഘടകകക്ഷിയായ ആര്‍എസ്പി ഇക്കുറി വോട്ട് വര്‍ദ്ധിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ. ചന്ദ്രബാബു 32,425 വോട്ടാണ് 2016ല്‍ നേടിയത്. എന്നാല്‍ അഡ്വ. എ. ശ്രീധരന്‍ ഇക്കുറി 4,513 വോട്ടുമാത്രമെ വര്‍ദ്ധിപ്പിക്കാനായുള്ളു.

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത്: രണ്ട് വിമാനകമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു; സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്പനികൾ


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.