×
login
അന്താരാഷ്ട്ര യോഗ‍ാദിനത്തിന്റെ പ്രാരംഭ പരിപാടി 'യോഗോത്സവ് ' സംഘടിപ്പിച്ചു

ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി ഐ ഐ എസ് പരിപാടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം;കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള  റീജിയണല്‍ ഔട്ട്‌റീച് ബ്യൂറോയും ചാല ഗവണ്മെന്റ് തമിഴ്  ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രാരംഭ പരിപാടിയായ  'യോഗോത്സവ്' സംഘടിപ്പിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി   ഉദ്ഘാടനം ചെയ്തു. യോഗ ശരീരത്തിന് മാത്രമല്ല മനസ്സിനും ബുദ്ധികൂര്‍മ്മതയ്ക്കും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 

സ്‌കൂള്‍  പ്രിന്‍സിപ്പല്‍ പ്രീത സ്വാഗതപ്രസംഗം നടത്തി.പൂജപ്പുര  ജീവനം നേച്ചറോപതി-യോഗാതെറാപ്പി ക്ലിനിക്കിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ വസുന്ധര വി ആറിന്റെ നേതൃത്വത്തില്‍ യോഗാപ്രദര്‍ശനവും ക്ലാസും നടന്നു.

  സ്‌കൂളിലെ കുട്ടികളും  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെയും റീജിയണല്‍ ഔട്ട്‌റീച് ബ്യൂറോയിലെയും ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുത്തു. മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്ക് അവാര്‍ഡ് ദാനവും  നടന്നു.  യോഗയെയും അതിന്റെ ഗുണഫലങ്ങളെയും  കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രാരംഭ പരിപാടിയുടെ ലക്ഷ്യം.  2022 ജൂണ്‍ 21 നാണ് അന്താരാഷ്ട്രായോഗാ ദിനമായി ആചരിക്കുന്നത്.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.