×
login
തെളിയാത്ത ഹൈമാസ്റ്റില്‍ യുവമോര്‍ച്ച റീത്തുവച്ചും റാന്തല്‍വിളക്ക് തെളിച്ചും പ്രതിഷേധിച്ചു

കവലയിലെ മറ്റു വഴിവിളക്കുകളും തെളിയാതായതോടെ രാത്രിയായാല്‍ കടകളില്‍ നിന്നുള്ള വെളിച്ചമാണ് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ആശ്രയം.

ഊരൂട്ടമ്പലം കവലയിലെ തെളിയാത്ത ഹൈമാസ്റ്റ് ലൈറ്റില്‍ യുവമോര്‍ച്ച റീത്തുവച്ചും കത്തിച്ച റാന്തല്‍ തൂക്കിയും പ്രതിഷേധിക്കുന്നു

മാറനല്ലൂര്‍: ഊരൂട്ടമ്പലം കവലയിലെ തെളിയാത്ത ഹൈമാസ്റ്റ് ലൈറ്റില്‍ യുവമോര്‍ച്ച റീത്തുവച്ചും കത്തിച്ച റാന്തല്‍ തൂക്കിയും പ്രതിഷേധിച്ചു. ഈ ലൈറ്റ് തെളിയാതായിട്ട് വര്‍ഷങ്ങളാകുന്നു. അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ വേറിട്ട സമരം.  

കവലയിലെ മറ്റു വഴിവിളക്കുകളും തെളിയാതായതോടെ രാത്രിയായാല്‍ കടകളില്‍ നിന്നുള്ള വെളിച്ചമാണ് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ആശ്രയം. രാത്രി കടകള്‍ അടയ്ക്കുന്നതോടെ പ്രദേശം പൂര്‍ണമായും ഇരുട്ടിലാകും. പിന്നീട് ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരുവനന്തപുരം, കാട്ടാക്കട, ബാലരാമപുരം, മലയിന്‍കീഴ് എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ ചേരുന്ന പ്രധാന കവലയാണ് ഊരൂട്ടമ്പലം.

പകലും ഇവിടം അസൗകര്യങ്ങള്‍ നിറഞ്ഞതാണെന്ന് സ്ത്രീയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെടുന്നു. പൊതുശൗചാലയം സ്ഥാപിച്ചിട്ട് മാസ്സങ്ങളായിട്ടും ഇതുവരെ തുറന്നുപ്രര്‍ത്തിച്ചിട്ടില്ല. ഊരുട്ടമ്പലത്തോടുള്ള അധികൃതരുടെ അവഗണയില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. തെളിയാത്ത ഹൈമാസ്റ്റില്‍ റാന്തല്‍ വിളക്ക് തെളിച്ചും, റീത്ത് സമര്‍പ്പിച്ചുമായിരുന്നു പ്രതിഷേധം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പൊന്നറ സന്തോഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ഊരൂട്ടമ്പലം ഏര്യാ കമ്മിറ്റി പ്രസിഡന്റ് സംഗീത് പെരുമുള്ളൂര്‍ അദ്ധ്യക്ഷനായി.

ബിജെപി കാട്ടാക്കട മണ്ഡലം വൈസ്പ്രസിഡന്റ് പി.എസ്. മായ, ഊരൂട്ടമ്പലം ഏര്യാകമ്മറ്റി ജനറല്‍സെക്രട്ടറി ശരത്ചന്ദ്രന്‍, ഊരൂട്ടമ്പലം ഏര്യാകമ്മറ്റി ജനറല്‍സെക്രട്ടറി നിതീഷ് കിളിക്കോട്ടുകോണം തുടങ്ങിയവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.