×
login
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ഭൂമിയില്‍ അനധികൃത നിര്‍മ്മാണത്തിന് വീണ്ടും നീക്കം; പിന്നില്‍ ടി.എന്‍ പ്രതാപനും ദേവസ്വം ബോര്‍ഡും

പൈതൃകസോണില്‍ ഉള്‍പ്പെട്ട ക്ഷേത്രഭൂമിയില്‍ എല്ലാത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ക്കും വിലക്കുള്ളതാണ്. മാത്രമല്ല വടക്കുന്നാഥ ക്ഷേത്രഭൂമി ക്ഷേത്ര കാര്യങ്ങള്‍ക്കായല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശവും നിലവിലുണ്ട്.

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്ര ഭൂമിയില്‍ വീണ്ടും അനധികൃത നിര്‍മ്മാണത്തിന് നീക്കം. ടി.എന്‍ പ്രതാപന്‍ എം.പിയുടെ താത്പര്യപ്രകാരമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്കിയിട്ടുള്ളത്.  

എം.പി.ഫണ്ടില്‍ നിന്ന് നെഹ്‌റു മണ്ഡപം, വിദ്യാര്‍ത്ഥി കോര്‍ണര്‍, ലേബര്‍ കോര്‍ണര്‍ എന്നിവയുടെ നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ടി.എന്‍.പ്രതാപന്‍ അറിയിച്ചു. നവീകരണത്തിന്റെ പേരില്‍ ക്ഷേത്രഭൂമിയില്‍ സ്ഥിരം സ്റ്റേജും പ്ലാറ്റ്‌ഫോമും നിര്‍മ്മിക്കാനാണ് നീക്കമെന്ന് ഭക്തസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നെഹ്രു മണ്ഡപത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ സ്ഥാപിക്കാനും നീക്കമുണ്ട്.  


പൈതൃകസോണില്‍ ഉള്‍പ്പെട്ട ക്ഷേത്രഭൂമിയില്‍ എല്ലാത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ക്കും വിലക്കുള്ളതാണ്. മാത്രമല്ല വടക്കുന്നാഥ ക്ഷേത്രഭൂമി ക്ഷേത്ര കാര്യങ്ങള്‍ക്കായല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശവും നിലവിലുണ്ട്. ഇത് രണ്ടും ലംഘിച്ചാണ് കയ്യേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനുമുള്ള ശ്രമം നടക്കുന്നത്.  

ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സംരക്ഷിത സ്മാരകമാണ് വടക്കുന്നാഥ ക്ഷേത്രവും പരിസര പ്രദേശവും. കേന്ദ്ര പുരാവസ്തു വകുപ്പിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല. അന്താരാഷ്ട്ര പ്രശസ്തിയുള്ള ക്ഷേത്രത്തിന് സമീപം രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റും സ്ഥിരം വേദിയൊരുക്കാനുള്ള ശ്രമം തൃശൂരിന്റെ പൈതൃകത്തെ അപമാനിക്കലാണെന്നും ഭക്തരുടെ താത്പര്യത്തിന് വിരുദ്ധമാണെന്നും എതിര്‍പ്പുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രമൈതാനിയില്‍ സ്ഥിരമായി നടക്കുന്ന കച്ചവടങ്ങളും പലതരം സമ്മേളനങ്ങളും ഇപ്പോള്‍ത്തന്നെ ക്ഷേത്രത്തിന്റെ പവിത്രതക്കും ശാന്തതക്കും പോറലേല്പിക്കുന്ന വിധത്തിലാണ്. 

നിലവിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി മൈതാനത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോള്‍ വീണ്ടും അനധികൃത നിര്‍മ്മാണത്തിന്  നീക്കം. നീക്കം തടയണമെന്നാവശ്യപ്പെട്ട് കെ.ബി.സുമോദ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

  comment

  LATEST NEWS


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍


  എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.