×
login
ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ്‍ നിര്‍ത്തലാക്കിയ നടപടി; പരിശോധനാ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു,​ ഭീമമായ നഷ്ടമെന്ന് സ്വകാര്യ ലാബുകള്‍

ടെസ്റ്റിനായി വാങ്ങി സ്റ്റോക്ക് ചെയ്തിരുന്ന ആന്റിജന്‍ പരിശോധനാ സാമഗ്രികള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ ഭീമമായ നഷ്ടമാണുണ്ടായിട്ടുള്ളത്. നേരത്തെ പോലെ മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള അനുവാദം സ്വകാര്യ ലബോറട്ടറികള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നാണ് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം.

തൃശൂര്‍: സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ലാബുകളില്‍ പരിശോധനാ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു. ലാബുകളില്‍ ടെസ്റ്റ് ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നത് കാരണം ഭീമമായ നഷ്ടമാണ് സംഭവിക്കുന്നതെന്ന് സ്വകാര്യ ലാബുടമകള്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തിയ സാഹചര്യത്തിലാണ് സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തം. 18 മുതല്‍ സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തി വച്ചിരിക്കുകയാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാണ് ഇപ്പോള്‍ സ്വകാര്യ ലാബുകളില്‍ നടത്തുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇപ്പോള്‍ ആന്റിജന്‍ പരിശോധന നടത്തുന്നുള്ളൂ.

സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിലും വേഗത്തിലും പരിശോധനാഫലം ലഭിക്കാനുള്ള സാധ്യത സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുകയാണെന്ന് സ്വകാര്യ ലാബുടമകള്‍ ആരോപിക്കുന്നു. സ്വകാര്യ ലബോറട്ടറികളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അനീതിയും അന്യായവുമാണ്. ഐസിഎംആറും ആരോഗ്യ വകുപ്പും നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആന്റിജന്‍ പരിശോധന നടത്താന്‍ പാടില്ലെന്ന ഉത്തരവ് സ്വകാര്യ ലാബുകളെ സാരമായി ബാധിച്ചു.

ടെസ്റ്റിനായി വാങ്ങി സ്റ്റോക്ക് ചെയ്തിരുന്ന ആന്റിജന്‍ പരിശോധനാ സാമഗ്രികള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ ഭീമമായ നഷ്ടമാണുണ്ടായിട്ടുള്ളത്. നേരത്തെ പോലെ മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള അനുവാദം സ്വകാര്യ ലബോറട്ടറികള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നാണ് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റ് തടസമില്ലാതെ നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഈ സര്‍ക്കാര്‍ നടപടിയെന്ന് ആക്ഷേപമുണ്ട്.

ടെസ്റ്റ് നടത്താനായി ആശുപത്രികളില്‍ നല്ല തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. ഇതിനുപുറമേ വ്യാപാരശൃംഖല വഴിയും മെഡിക്കല്‍ ഷോപ്പുകളിലൂടെയും കൊവിഡ് പരിശോധന നടത്താനുള്ള സാമഗ്രികള്‍ വ്യക്തികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ പരിശോധന നടത്തുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അറിയിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.

ഐസിഎആര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലാണോ ഇവയുടെ മാലിന്യ നിര്‍മാര്‍ജനമെന്നും ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളില്ല എന്നതും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്.

 

 

  comment

  LATEST NEWS


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍


  കൊവിഡ് മൂലം നിര്‍ത്തിവെച്ച അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച് കെഎസ്ആര്‍ടിസി;

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.