×
login
ഞരളപ്പുഴയുടെ സൗന്ദര്യം നാടറിയട്ടെ; പച്ചക്കൊടി കാട്ടി പഞ്ചായത്തും ഡിടിപിസിയും

പ്രദേശത്തെ മലകളെ ബന്ധിപ്പിച്ച് റോപ്പ് വേ നിര്‍മിച്ചാല്‍ സഞ്ചാരികള്‍ക്ക് ആകാശ യാത്ര സാധ്യമാകും. തടാകങ്ങളില്‍ പെഡല്‍ ബോട്ടുകളോ കുട്ടവഞ്ചികളോ എത്തിച്ചാല്‍ ജലയാത്രയുടെ അനുഭവവും ഒരുക്കാം. കൂടാതെ ഈ പ്രദേശം ഒരു അഡ്വഞ്ചര്‍ സോണ്‍ കൂടിയാണ്. ഇത് വിദ്യാര്‍ഥികള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും വികസിപ്പിക്കുവാന്‍ സാധിക്കും

ഞരളപ്പുഴയുടെ വിസ്മയ കാഴ്ചകള്‍

കുറവിലങ്ങാട്: ഗ്രാമീണ വിനോദ സഞ്ചാര ഭൂപടത്തില്‍ കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ, ഞരളപ്പുഴ ടൂറിസം പദ്ധതി. കുന്നുകളും താഴ്വാരങ്ങളും, വീശിയടിക്കുന്ന ഇളംകാറ്റും, തടാകങ്ങളും ഭംഗിയേറ്റുന്ന ഇവിടെ അറുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള അയ്യപ്പ ക്ഷേത്രവും ഉണ്ട്. ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ സമീപ പട്ടണങ്ങളിലെ മനോഹര കാഴ്ചകളും കാണാം.  

  പ്രദേശത്തെ മലകളെ ബന്ധിപ്പിച്ച് റോപ്പ്വേ നിര്‍മിച്ചാല്‍ സഞ്ചാരികള്‍ക്ക് ആകാശ യാത്ര സാധ്യമാകും. തടാകങ്ങളില്‍ പെഡല്‍ ബോട്ടുകളോ കുട്ടവഞ്ചികളോ എത്തിച്ചാല്‍ ജലയാത്രയുടെ അനുഭവവും ഒരുക്കാം. കൂടാതെ ഈ പ്രദേശം ഒരു അഡ്വഞ്ചര്‍ സോണ്‍ കൂടിയാണ്. ഇത് വിദ്യാര്‍ഥികള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും വികസിപ്പിക്കുവാന്‍ സാധിക്കും. മലകയറ്റ സാഹസിക യാത്രികര്‍ക്ക് ഇവിടം ഒരു പുത്തന്‍ അനുഭവമായിത്തീരും.  


സമീപ ടൂറിസം കേന്ദ്രങ്ങളായ കുമരകത്തേക്കും വാഗമണ്ണിലേക്കും ഇവിടുന്ന് കുറഞ്ഞ ദൂരം മാത്രമേയുള്ളുവെന്നതും ഞരളപ്പുഴയുടെ ടൂറിസം സാധ്യതകളെ വര്‍ധിപ്പിക്കുന്നു. ഞരളപ്പുഴയിലെ മലകള്‍ക്കിടയിലേക്കുള്ള സൂര്യന്റെ യാത്ര കാണികള്‍ക്ക് ഒരു അനുഭവം തന്നെയാണ്.  ഇവിടെ നിന്നു നോക്കിയാല്‍ കിടങ്ങൂര്‍, കാപ്പൂര്‍, കാണക്കാരി, പട്ടിത്താനം പ്രദേശങ്ങളിലെ തോടുകളും മലനിരകളും കണ്‍കുളിര്‍ക്കെ ദര്‍ശിക്കാം.  

 സാഹസിക വിനോദങ്ങളായ ബന്‍ഞ്ചി ജംപിങ് റാപ്പിളിങ് തുടങ്ങിയവയ്ക്കും ഈ മനോഹര പ്രദേശം പ്രയോജനപ്പെടുത്താം. ഞരളപ്പുഴ ടൂറിസം പദ്ധതിക്ക് സര്‍വ്വ പിന്തുണയുമായി കടപ്ലാമറ്റം പഞ്ചായത്തും വിവിധ രാഷ്ട്രീയ കക്ഷികളും സമുദായിക സംഘടനകളും രംഗത്തുണ്ട്. ആദ്യ ഘട്ടമായി ഡിടിപിസി 20 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്കുന്നത്.  

 വിദേശികള്‍ക്കും സ്വദശികള്‍ക്കുമായി താമസ സൗകര്യം, ഭക്ഷണശാല തുടങ്ങിയവ ഒന്നാം ഘട്ടത്തില്‍പെടും. 

  comment

  LATEST NEWS


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.