×
login
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക സെന്‍സസിന് ഒമ്പതിന് തുടക്കം, ഡിജിറ്റൽ സർവ്വേയ്ക്ക് പരിശീലനം പൂർത്തിയാക്കിയ 596 എന്യൂമറേറ്റര്‍മാർ

കാര്‍ഷിക ഭൂമിയുടെ വിസ്തൃതി, കൃഷിരീതികള്‍, ജലസേചന രീതി, വളം - കീടനാശിനി ഉപയോഗം തുടങ്ങിയ വിവരങ്ങളാകും എന്യൂമറേറ്റര്‍മാര്‍ സര്‍വ്വേ ചെയ്യുക.

തൃശൂര്‍: വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക-സാമ്പത്തിക നയരൂപീകരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കാര്‍ഷിക സെന്‍സസിന് ഒമ്പതിന് തുടക്കമാകും. ജില്ലയിലെ എല്ലാ വാര്‍ഡുകളിലെയും എല്ലാ കെട്ടിടങ്ങളിലും എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരശേഖരണം നടത്തും.  

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ഡിജിറ്റലായാണ് സര്‍വ്വേ നടത്തുന്നത്. ഇതിനായി 596 എന്യൂമറേറ്റര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കി.  


കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേ സംസ്ഥാനത്ത് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് നടപ്പാക്കുന്നത്. കാര്‍ഷിക ഭൂമിയുടെ വിസ്തൃതി, കൃഷിരീതികള്‍, ജലസേചന രീതി, വളം - കീടനാശിനി ഉപയോഗം തുടങ്ങിയ വിവരങ്ങളാകും എന്യൂമറേറ്റര്‍മാര്‍ സര്‍വ്വേ ചെയ്യുക. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കാര്‍ഷിക വികസന പദ്ധതികളും നയരൂപീകരണവും ഉണ്ടാവുക. അതിനാല്‍ സത്യസന്ധമായ വിവരങ്ങള്‍ കൈമാറണമെന്ന് ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടര്‍ പി. എ വിഭൂഷണന്‍ പറഞ്ഞു.  

ഇതേടനുബന്ധിച്ച് ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു. ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടര്‍ പി. എ വിഭൂഷണന്‍ അധ്യക്ഷനായി. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.  2021-22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും സര്‍വ്വേ നടത്തുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.