×
login
കൊവിഡ് വ്യാപനം: തൃശൂര്‍ നഗരം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്, കോര്‍പ്പറേഷന്‍ പരിധിയിലെ 85 ശതമാനം ഭാഗങ്ങളും അടച്ചു

നഗരഹൃദയമായ തേക്കിന്‍കാട് ഡിവിഷന്‍ ഇന്നലെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ക്കും മറ്റും നഗരത്തിലെത്തി സാധനങ്ങള്‍ വാങ്ങാനായില്ല.

തൃശൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ 85 ശതമാനം ഭാഗങ്ങളും അടച്ചു. കോര്‍പ്പറേഷനിലുള്‍പ്പെടുന്ന 55 ഡിവിവിഷനുകളില്‍ 45 എണ്ണം ഇപ്പോള്‍ കണ്ടെയ്‌മെന്റ് സോണിലാണ്. ഓരോ ദിവസവും കൂടുതല്‍ ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിക്കുന്നതിനാല്‍ നഗരം സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നഗരഹൃദയമായ തേക്കിന്‍കാട് ഡിവിഷന്‍ ഇന്നലെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ക്കും മറ്റും നഗരത്തിലെത്തി സാധനങ്ങള്‍ വാങ്ങാനായില്ല.

 നഗരത്തില്‍ ഇന്നലെ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനാല്‍ ഹോട്ടലുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നഗരത്തില്‍ തുറന്നില്ല. ജയ്ഹിന്ദ് മാര്‍ക്കറ്റ് അടഞ്ഞു കിടന്നു. പള്ളിക്കുളം ഡിവിഷന്‍ കണ്ടെയ്‌മെന്റ് സോണല്ലാത്തതിനാല്‍ ശക്തന്‍മാര്‍ക്കറ്റ്, അരിയങ്ങാടി എന്നിവിടങ്ങളിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വാഹനഗതാഗതത്തിന് തടസമുണ്ടായില്ല.കണ്ടെയ്‌മെന്റ് സോണുകളിലൂടെ ഓടിയ സ്വകാര്യ ബസുകള്‍ ഇടയ്ക്ക് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യാതെയാണ് സര്‍വീസ് നടത്തിയത്.

നഗരത്തിലെ ഹോട്ടലുകള്‍  അടഞ്ഞുകിടന്നതിനാല്‍ ഭക്ഷണം ലഭിക്കാതെ ജനറല്‍ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടി. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള നിയന്ത്രണങ്ങള്‍ നഗരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാനായി ജനങ്ങള്‍ നെട്ടോട്ടമോടി. നഗരത്തോട് ചേര്‍ന്ന പൂങ്കുന്നം, പാട്ടുരായ്ക്കല്‍, കിഴക്കേകോട്ട, പൂത്തോള്‍ തുടങ്ങിയ ഭാഗങ്ങള്‍ നിലവില്‍ കണ്ടെയ്‌മെന്റ് സോണിലായതിനാല്‍ നേരത്തേ നഗരം ഭാഗീകമായി അടച്ചിട്ട നിലയിലായിരുന്നു.

ലോക്ഡൗണ്‍ കാലത്തെ പോലെയാണ് ഇപ്പോള്‍ തങ്ങളുടെ ജീവിതമെന്ന് കണ്ടെയ്‌മെന്റ് സോണുകളിലെ ജനങ്ങള്‍ പറയുന്നു. ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചിട്ടതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനാകുന്നില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാനാവാത്ത വിധം ബാരിക്കേഡും കയറും ഉപയോഗിച്ചാണ് റോഡുകള്‍ അടച്ചുകെട്ടിയിട്ടുള്ളത്.എല്ലായിടത്തും പോലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ആശുപത്രി, മരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് പുറത്ത് പോകാന്‍ അനുമതി നല്‍കിയത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് താക്കീത് നല്‍കി തിരിച്ചയച്ചു.

കടകള്‍ അടച്ചിടുമെന്ന് മുന്‍കൂട്ടി അറിയാത്തതിനാല്‍ അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ ഇന്നലെ പരക്കം പായുകയായിരുന്നു. നിരവധി പേര്‍ കിലോ മീറ്ററുകളോളം സഞ്ചരിച്ച് കണ്ടെയ്‌മെന്റ് സോണല്ലാത്ത മറ്റു ഡിവിഷനുകളിലെ കടകളില്‍ പോയാണ് പച്ചക്കറികളും പലചരക്കു സാധനങ്ങളും വാങ്ങിയത്. കണ്ടെയ്‌മെന്റ് സോണുകളില്‍ പച്ചക്കറി, പലചരക്കു കടകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാന്‍ പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

എല്‍പിജി ഗ്യാസ് വിതരണം, മെഡിക്കല്‍ ഷോപ്പ്, റേഷന്‍ കട, പൊതു വിതരണ കേന്ദ്രം, പാല്‍ സൊസൈറ്റി എന്നിവ മാത്രമാണ് കണ്ടെയ്‌മെന്റ് സോണുകളായ ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചത്.വഴിയോര കച്ചവടം, വാഹനങ്ങളില്‍ സഞ്ചരിച്ചുള്ള കച്ചവടം, തട്ടുകടകള്‍ എന്നിവ കര്‍ശനമായി നിരോധിച്ചതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. കണ്ടെയ്‌മെന്റ് സോണുകളില്‍ പലചരക്ക്, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.