×
login
തൃശൂരിൽ യുഡിഎഫിനെ ഞെട്ടിച്ച തോല്‍വികള്‍

കരുണാകരന്റെ സ്വന്തം രാഷ്ട്രീയ തട്ടകമായ തൃശൂരില്‍ മകള്‍ക്ക് ഇത്തവണയും അടിപതറി. അച്ഛന്‍ കരുണാകരനും ജ്യേഷ്ഠന്‍ കെ.മുരളീധരനും ഏറ്റുവാങ്ങിയ പരാജയം പത്മജയെയും വിട്ടൊഴിഞ്ഞില്ല.

തൃശൂര്‍ : യുഡിഎഫിന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലങ്ങളാണ് തൃശൂരും ഗുരുവായൂരും വടക്കാഞ്ചേരിയും. ജില്ലയില്‍ കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റുകളിലൊന്നായാണ് തൃശൂരിനെ വിലയിരുത്തിയിരുന്നത്. പത്മജയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. ലീഡര്‍ കെ.കരുണാകരന്റെ മകളായ പത്മജാ വേണുഗോപാലിന്റെ രണ്ടാം പരാജയം കോണ്‍ഗ്രസിനെ ഞെട്ടിച്ചു.

   കരുണാകരന്റെ സ്വന്തം രാഷ്ട്രീയ തട്ടകമായ തൃശൂരില്‍ മകള്‍ക്ക് ഇത്തവണയും അടിപതറി. അച്ഛന്‍ കരുണാകരനും ജ്യേഷ്ഠന്‍ കെ.മുരളീധരനും ഏറ്റുവാങ്ങിയ പരാജയം പത്മജയെയും വിട്ടൊഴിഞ്ഞില്ല. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 1996ല്‍ കരുണാകരന്‍ സിപിഐയുടെ വി.വി. രാഘവനോട് തോറ്റിരുന്നു. 1998-ലെ തെരഞ്ഞെടുപ്പില്‍ അച്ഛനെ തോല്‍പ്പിച്ച മണ്ഡലത്തില്‍ മത്സരിച്ച മകന്‍ മുരളീധരനും പരാജയപ്പെട്ടു. വി.വി രാഘവനോട് തന്നെയാണ് മുരളീധരനും അടിയറവ് പറഞ്ഞത്. 2004-ല്‍  മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പത്മജാ വേണുഗോപാലും തോറ്റു.

        ഇതിനു ശേഷം 2016-ലാണ് തൃശൂരിലെ കന്നിയങ്കത്തിന് പത്മജയെത്തിയത്. കാല്‍ നൂറ്റാണ്ടോളം തേറമ്പില്‍ രാമകൃഷ്ണന്‍ കൈവശം വെച്ചിരുന്ന തൃശൂരില്‍ അദ്ദേഹത്തിനു പകരം പത്മജയെ കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. എന്നാല്‍ സിപിഐയിലെ വി.എസ് സുനില്‍കുമാറിനോട് പരാജയപ്പെട്ടു. പത്മജയുടെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിയിലെ ഉള്‍പ്പോര് പുറത്തെത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പത്മജ രംഗത്തെത്തുകയും ചെയ്തു. 2016-ലെ തെരഞ്ഞെടുപ്പിനും തോല്‍വിക്കും ശേഷം തൃശൂരില്‍ പത്മജ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ഇതിന്റെ ഭാഗമായി തൃശൂരിലേക്ക് താമസം മാറ്റുകയും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. ഇതെല്ലാം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ തൃശൂരില്‍ തിരഞ്ഞെടുപ്പിന് പത്മജ ഒരുങ്ങിയതെങ്കിലും എല്ലാം വിഫലമായി.

  ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ ഗുരുവായൂരില്‍ യുഡിഎഫ് വിജയ പ്രതീക്ഷയിലായിരുന്നു. മൂന്ന് ടേമായി തുടരുന്ന എല്‍ഡിഎഫിന്റെ കുത്തക തകര്‍ക്കാനാണ് താര പരിവേഷമുള്ള ഖാദറിനെ ലീഗ് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ ഇടത് തരംഗത്തില്‍ ഖാദറും വീണു.

  വടക്കാഞ്ചേരിയില്‍ രണ്ടാം വിജയം ഉറപ്പിച്ച് കളത്തിലിറക്കിയ സിറ്റിങ് എംഎല്‍എ അനില്‍ അക്കരയ്ക്ക് അടിതെറ്റിയതും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. 2016-ലെ ഇടതു തരംഗത്തില്‍ വടക്കാഞ്ചേരി മാത്രമാണ് യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലായിരുന്നു അനിലും യുഡിഎഫും.

  ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ത്തിയിട്ടും വടക്കാഞ്ചേരി ഇത്തവണ അനില്‍ അക്കരയെ കയ്യൊഴിഞ്ഞു. സ്വന്തം പഞ്ചായത്തായ അടാട്ട് പോലും മുന്നിലെത്താന്‍ അനിലിനായില്ല.

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.