എംപി ഫണ്ടില്‍ നിന്ന് മാര്‍ക്കറ്റ് നവീകരണത്തിനായി ഒരു കോടി രൂപ നല്‍കിയതിന്റെ ഭാഗമായി കോര്പ്പറേഷന് തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കുന്ന സ്ഥലം മേയറോടൊപ്പം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി ശനിയാഴ്ച മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ഉറപ്പ് നല്‍കിയത്.
തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി. തൃശ്ശൂര്‍ ശക്തന് മാര്‍ക്കറ്റിന്റെ നവീകരണത്തിന് ഒരു കോടി നല്‍കിയതിന് പുറമേ ദുബായ് മോഡല്‍ ഹൈടെക് മത്സ്യ - മാംസ മാര്ക്കറ്റുകളാക്കുന്നതിന് ഒരു കോടി കൂടി അനുവദിക്കുമെന്ന് സുരേഷ്ഗോപി. പദ്ധതിക്കായി കൂടുതല്‍ കേന്ദ്ര ഫണ്ടിന് ശ്രമിക്കാമെന്നും സുരേഷ്ഗോപി എംപി മേയര്‍ എം.കെ. വര്‍ഗീസിനെ അറിയിച്ചു.
എംപി ഫണ്ടില്‍ നിന്ന് മാര്‍ക്കറ്റ് നവീകരണത്തിനായി ഒരു കോടി രൂപ നല്‍കിയതിന്റെ ഭാഗമായി കോര്പ്പറേഷന് തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കുന്ന സ്ഥലം മേയറോടൊപ്പം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി ശനിയാഴ്ച മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ഉറപ്പ് നല്‍കിയത്.
എം.പി നല്കിയ ഒരു കോടി ശക്തന് മാര്‍ക്കറ്റിലെ കുടിവെള്ള സ്രോതസ്സ് അത്യാധുനിക രീതിയില്‍ ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിനും മാര്‍ക്കറ്റിന്റെ വികസനത്തിനും ഉപയോഗിക്കുമെന്ന് മേയര്‍ അറിയിച്ചു. നിര്‍മ്മാണം ആരംഭിക്കുന്നതോടെ ദുബായ് മാതൃകയില്‍ മാര്‍ക്കറ്റ് നവീകരണത്തിനായി ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് സുരേഷ്ഗോപി അറിയിച്ചു. ഇതോടെ ശക്തന് മാര്‍ക്കറ്റ് നവീകരണത്തിന് സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ ലഭ്യമാകും.
മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, ഉദ്യോഗസ്ഥര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും
വിഖ്യാതമീ മേളം..! 'താളത്തില്‍ ഉലയുന്ന ഇലഞ്ഞി'; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിൻ്റെ അഴക് ഇക്കുറിയില്ല
കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന് ഇ.ശ്രീധരന് പദയാത്ര ഉദ്ഘാടനം ചെയ്യും
പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
ഞരളപ്പുഴയുടെ സൗന്ദര്യം നാടറിയട്ടെ; പച്ചക്കൊടി കാട്ടി പഞ്ചായത്തും ഡിടിപിസിയും
സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ