login
നരേന്ദ്ര മോദിയും ബിജെപിയും മുസ്ലീം വിരുദ്ധരല്ല; മുത്തലാഖ് നിരോധനത്തിന്റെ പ്രയോജനം ലഭിച്ചത് ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക്: സുബീന ഇസ്മായില്‍

: നരേന്ദ്ര മോദിയും ബിജെപിയും മുസ്ലീം വിരുദ്ധരാണെന്ന് പറയുന്നവര്‍ ജനങ്ങളെ പറ്റിക്കുകയാണ്. മുസ്ലീം സമൂഹത്തിന് ഇത്രയേറെ നന്മകള്‍ ചെയ്ത സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല. മുത്തലാഖ് ചൊല്ലി സ്ത്രീകളെ ഒഴിവാക്കിയിരുന്നത് നിര്‍ത്തലാക്കിയത് മോദിയല്ലേ. എത്ര ലക്ഷം സ്ത്രീകള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പറയാന്‍ സുബീന ഇസ്മായിലിന് നൂറ് നാവാണ്.

 തൃശൂര്‍ : നരേന്ദ്ര മോദിയും ബിജെപിയും മുസ്ലീം വിരുദ്ധരാണെന്ന് പറയുന്നവര്‍ ജനങ്ങളെ പറ്റിക്കുകയാണ്. മുസ്ലീം സമൂഹത്തിന് ഇത്രയേറെ നന്മകള്‍ ചെയ്ത സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല. മുത്തലാഖ് ചൊല്ലി സ്ത്രീകളെ ഒഴിവാക്കിയിരുന്നത് നിര്‍ത്തലാക്കിയത് മോദിയല്ലേ. എത്ര ലക്ഷം സ്ത്രീകള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പറയാന്‍ സുബീന ഇസ്മായിലിന് നൂറ് നാവാണ്.  

  സ്ത്രീകളെ ഇത്രയധികം പരിഗണിക്കുന്ന ഒരു ഭരണകൂടം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടുണ്ടോ? വിവാഹപ്രായം ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും സ്ത്രീകള്‍ക്കാണ് ഗുണം ചെയ്യുക. പ്രത്യേകിച്ച് മുസ്ലീം സമൂഹത്തില്‍ ഇപ്പോഴും ചെറിയ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹത്തിന്റെ ഇരകളാകുന്ന സാഹചര്യത്തില്‍.  

ഒരു രൂപക്ക് സാനിറ്ററി നാപ്കിന്‍ എത്തിച്ചതും ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി സ്ത്രീകള്‍ക്ക് കൊറോണക്കാലത്ത് പണം നല്‍കിയതും  തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് കൂലി കൂട്ടിയതുമൊക്കെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളാണ് .കോടിക്കണക്കിന് സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും നല്‍കിയില്ലേ.  

തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്ത് പത്താം വാര്‍ഡായ പേരാമംഗലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് സുബീന ഇസ്മായില്‍. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സുബീന വോട്ടര്‍മാരെ സമീപിക്കുന്നത്.  

നാട്ടില്‍ ഏത് ദുരിതകാലത്തും സഹായവുമായി ആദ്യം ഓടിയെത്തുന്നതും ബിജെപിക്കാരാണ്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ അവര്‍ നാട്ടില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം കണ്ടാണ് ഞങ്ങള്‍ ബിജെപി ആയത്.  

 കൊറോണക്കാലത്തും പ്രളയകാലത്തുമെല്ലാം ബിജെപിക്കാരും സേവാഭാരതിയുമാണ്  നാട്ടില്‍ എല്ലാവര്‍ക്കും സഹായമെത്തിച്ചത്. കേരളത്തിലും ബിജെപി വരണം.എന്നാലേ ഇനി രക്ഷയുള്ളൂ. സുബീന പറയുന്നു. ഭര്‍ത്താവ് ഇസ്മയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. മൂന്ന് മക്കളാണ് സുബീനക്ക്.സജ്മല്‍,സന, മുഹമ്മദ് സഫ്‌വാന്‍.

 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.