×
login
പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു

എന്നാല്‍ ഉത്സവത്തിന് ദേവസ്വം നല്‍കുന്ന പ്രസാദ കിറ്റാകട്ടെ, ബഹുഭൂരിഭാഗം ഭക്തര്‍ക്കും അന്യമാണ് താനും. മാത്രമല്ല, പ്രസാദ കിറ്റ് നല്‍കുന്നതില്‍ യാതൊരു മാനദണ്ഡവും ദേവസ്വം നിഷ്‌കര്‍ഷിക്കുന്നുമില്ല. ഇന്നലെ മുതല്‍ പ്രഭാത ഭക്ഷണവും, ഉച്ചക്കുള്ള ചോറടക്കമുള്ള പ്രസാദവും നല്‍കുന്നത് നിര്‍ത്തിവെച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് 'ജന്മഭൂമി' യോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്നുതന്നെ തന്റെ പ്രതിഷേധം രേഖാമൂലം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കുമെന്നും തന്ത്രി മുഖ്യന്‍ അറിയിച്ചു.

ഗുരുവായൂര്‍: സമൃദ്ധിയുടെ ഉത്സവമെന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു. ഉത്സവാഘോഷത്തിന് തുടക്കംകുറിക്കുന്ന ഇന്നലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ദേവസ്വം കൊടുത്തുകൊണ്ടിരുന്ന പാഴ്‌സല്‍ പ്രഭാത ഭക്ഷണവും, ഉച്ചക്ക് പാഴ്‌സലായി കൊടുക്കുന്ന പ്രസാദ ഊട്ടും, ഉത്സവം പത്തുനാളും ദേവസ്വം നിര്‍ത്തലാക്കി. ഉത്സവാഘോഷത്തിന് നല്‍കുന്ന പ്രസാദ കിറ്റ് മാത്രം (അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍) നല്‍കി ഭക്തരെ തൃപ്തരാക്കുന്ന ദേവസ്വം, ഉത്സവത്തിന് ഭക്ഷണം നല്‍കാതെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി മുഖം രക്ഷിക്കുകയാണ്.  

  എന്നാല്‍ ഉത്സവത്തിന് ദേവസ്വം നല്‍കുന്ന പ്രസാദ കിറ്റാകട്ടെ, ബഹുഭൂരിഭാഗം ഭക്തര്‍ക്കും അന്യമാണ് താനും. മാത്രമല്ല, പ്രസാദ കിറ്റ് നല്‍കുന്നതില്‍ യാതൊരു മാനദണ്ഡവും ദേവസ്വം നിഷ്‌കര്‍ഷിക്കുന്നുമില്ല. ഇന്നലെ മുതല്‍ പ്രഭാത ഭക്ഷണവും, ഉച്ചക്കുള്ള ചോറടക്കമുള്ള പ്രസാദവും നല്‍കുന്നത് നിര്‍ത്തിവെച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് 'ജന്മഭൂമി' യോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്നുതന്നെ തന്റെ പ്രതിഷേധം രേഖാമൂലം അഡ്മിനിസ്‌ട്രേറ്റര്‍ക്ക്  നല്‍കുമെന്നും തന്ത്രി മുഖ്യന്‍ അറിയിച്ചു.  

ക്ഷേത്രോത്സവത്തിന്റെ അവസാന രണ്ടുനാളുകളില്‍ പുറത്തേക്കുള്ള എഴുന്നെള്ളിപ്പില്‍ 5 ആനകളെ പങ്കെടുപ്പിക്കണമെന്നും ആവശ്യമുന്നയിക്കുമെന്നും അറിയിച്ചു. ക്ഷേത്രപരിസരത്തെ മുഴുവന്‍ ഹോട്ടലുകളിലും ഇരുന്നുകഴിക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍, കൊവിഡിന്റെ മറവില്‍ ഗുരുവായൂര്‍ ദേവസ്വം അധികാരികള്‍ ക്ഷേത്രത്തേയും, ക്ഷേത്രത്തിലെത്തുന്ന ഭക്തരേയും പരസ്യമായി വെല്ലുവിളിച്ചിരിക്കയാണ്. മദ്യശാലകളും, വമ്പന്‍ ഹോട്ടലുകളും യാതൊരു തടസവുമില്ലാതെ ഗുരുവായൂരില്‍ തന്നെ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനെത്തുന്ന ഭക്തരെ കൊവിഡിന്റെ മറവില്‍ പട്ടിണിക്കിടുന്നതായാണ് പരാതി.

കൊവിഡിന്റെ തീവ്രത കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം പല ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും, ദേവസ്വം ഭരണാധികാരികള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കാര്യത്തിലെടുത്ത ഈ കടുത്ത തീരുമാനത്തിനെതിരെ ഭക്തര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.