×
login
ക്യാമറയുമായി ജിഷ; പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലെ പെണ്‍തരികളില്‍ ഒരാള്‍

മണികണ്ഠൻ കുറുപ്പത്ത്

ജിഷ രാജേഷ്

പഴുവിൽ ( തൃശൂർ): തന്റെ ക്യാമറയിലൂടെ അനശ്വര നിമിഷങ്ങളെ ഓര്‍മചിത്രങ്ങളാക്കി പകര്‍ത്തി നല്‍കി ജീവിത ചിത്രത്തിന് ശോഭ പകരുകയാണ് ജിഷ എന്ന ഫോട്ടോഗ്രാഫര്‍. പഴുവില്‍ സ്വദേശി ജിഷ രാജഷാണ് (35) പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലെ പെണ്‍തരികളില്‍ ഒരാള്‍. വിവാഹം, നിശ്ചയം, മരണം, പിറന്നാള്‍, പൊതു ചടങ്ങുകള്‍ എന്നുവേണ്ട ഏതിനും മറ്റു പുരുഷ ഫോട്ടോഗ്രാഫര്‍മാരുടെ ആധിപത്യം കൂടുതലുള്ള മേഖലയില്‍ ആത്മവീര്യം കൊണ്ടും കലയോടുള്ള അഭിനിവേശം കൊണ്ടും തന്റേതായ ഇടം കണ്ടെത്താന്‍ ജിഷക്ക് കഴിഞ്ഞു.

10 വര്‍ഷമായി ജിഷ ഫോട്ടോഗ്രാഫറുടെ മേലങ്കിയണിഞ്ഞിട്ട്. നിക്കോണ്‍ ഡി-90 ക്യാമറയില്‍ തുടങ്ങി ഇന്ന് കാനണ്‍ മിറര്‍ലെസ് ഇ.ഒ.എസ്.ആര്‍ ക്യാമറയിലാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. വീഡിയോഗ്രഫറായ ഭര്‍ത്താവ് രാജേഷുമൊത്ത് കളര്‍ ഡ്രീംസ് എന്ന പേരില്‍ രണ്ട് സ്റ്റുഡിയോ ഇവര്‍ നടത്തുന്നുണ്ട്. കല്യാണ ആല്‍ബങ്ങള്‍ ഡിജിറ്റല്‍ ഡിസൈനിങ്ങ് ചെയ്യുന്നതിലും ജിഷക്ക് തന്റേതായ ശൈലിയുണ്ട്. നൂറുകണക്കിന് വിഹാഹങ്ങള്‍ക്ക് ജിഷയുടെ ക്യാമറാക്കണ്ണുകള്‍ തുറന്നടഞ്ഞിട്ടുണ്ട്. ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാട്ടൂര്‍ യൂണിറ്റ് പ്രസിഡന്റും ഇരിങ്ങാലക്കുട മേഖലയിലെ ആദ്യ വനിതാ മെമ്പറുമാണ് ജിഷ രാജേഷ്. മക്കള്‍: അമൃത ലക്ഷ്മി, അമല്‍ ദേവ.

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.