×
login
കടവല്ലൂര്‍ അന്യോന്യം 15ന് തുടങ്ങും; സര്‍ക്കാര്‍‍ സഹായം വാഗ്ദാനത്തിലൊതുങ്ങി

കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ചടങ്ങുകള്‍ മാത്രമായാണ് അന്യോന്യം നടത്തിയത്. കൂടുതല്‍ ഇളവുകള്‍ വന്നതോടെ ദേശീയ തലത്തിലുള്ള സെമിനാറുകള്‍, വിദ്വല്‍ സഭകള്‍, സംവാദങ്ങള്‍, ദേവാരാധന എന്നീ പരിപാടികളും ഇത്തവണ ഉണ്ടാവും.

കുന്നംകുളം: കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എട്ടു ദിവസങ്ങളിലായി നടക്കുന്ന ഋഗ്വേദ പാരായണ മത്സരമായ അന്യോന്യം 15ന് തുടങ്ങും. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പഠന പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം എന്നിവിടങ്ങളിലെ വേദ പഠന വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ചടങ്ങുകള്‍ മാത്രമായാണ് അന്യോന്യം നടത്തിയത്. കൂടുതല്‍ ഇളവുകള്‍ വന്നതോടെ ദേശീയ തലത്തിലുള്ള സെമിനാറുകള്‍, വിദ്വല്‍ സഭകള്‍, സംവാദങ്ങള്‍, ദേവാരാധന എന്നീ പരിപാടികളും ഇത്തവണ ഉണ്ടാവും.

16 മുതല്‍ അന്യോന്യം വാരമിരിക്കല്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേശീയ സെമിനാറുകളും മറ്റു കലാ പരിപാടികളും നടക്കും. 21ന് രാവിലെ 10ന് അക്കിത്തം അനുസ്മരണ സമ്മേളനം നടക്കും. തുടര്‍ന്ന് 'അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം' എന്ന ഡോക്യൂമെന്ററി പ്രദര്‍ശനമുണ്ടാകും. അന്യോനത്തിന് സര്‍ക്കാര്‍ വക  സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും വര്‍ഷങ്ങളായി  അതെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിയെന്ന് അന്യോന്യ പരിഷത്ത് ഭാരവാഹികള്‍ ആരോപിച്ചു.  

വാര്‍ത്താസമ്മേളനത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കെ.ബി. അരവിന്ദന്‍ പി. വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.