×
login
തൃശൂര്‍ കേരള വര്‍മ്മ കോളേജ്‍ ക്യാമ്പസില്‍ 'കഞ്ചാവ് കൃഷി'; ഹോസ്റ്റല്‍ പരിസരത്ത് നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി; എക്സൈസ് കേസെടുത്തു

അസി. എക്സൈസ് കമ്മീഷ്ണര്‍ വി.എസലീമിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

തൃശൂര്‍:കേരള വര്‍മ്മ കോളേജ് ക്യാമ്പസില്‍ നിന്നും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കോളേജിന്റെ ഹോസ്റ്റല്‍ പരിസരത്ത് നിന്നുമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. അസി. എക്സൈസ് കമ്മീഷ്ണര്‍ വി.എസലീമിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

തൃശൂര്‍ കേരള വര്‍മ്മ കോളേജ് ഹോസ്റ്റലിന്റെ വടക്കും നാഥന്‍ ബ്ലോക്കിന്റെ പിറകില്‍ ശുചി മുറിയോട് ചേര്‍ന്നാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സെല്‍വി, അനീഷ്, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പത്തുവര്‍ഷം വരെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതെന്ന് അദേഹം വ്യക്തമാക്കി.  

    comment

    LATEST NEWS


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


    'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


    ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


    കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.