×
login
പേപ്പര്‍ ബാഗ് മുതല്‍ സാനിറ്റൈസര്‍ വരെ...'ഇത് അതിജീവനത്തിന്റെ പരിശീലനം', വെല്ലുവിളികളെ നേരിടാന്‍ മാനസികാരോഗ്യകേന്ദ്രത്തിന്റെ പദ്ധതി

കേന്ദ്രത്തിലെ അന്തേവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ആത്മവിശ്വാസമുള്ളവരാക്കി തീര്‍ക്കുകയാണ് ലക്ഷ്യം. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ ഏര്‍പ്പെടുന്നത്.

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലഘു ഭഷണശാലയുടെയും സ്റ്റേഷനറിയുടെയും ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫ് നിര്‍വഹിക്കുന്നു

തൃശ്ശൂര്‍: മാനസിക വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്ന് ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കി ജില്ലാ മാനസികാരോഗ്യകേന്ദ്രം. താളംതെറ്റിയ മനസുമായി എത്തുന്ന അന്തേവാസികള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കി നല്‍കിയാണ് മാനസികാരോഗ്യകേന്ദ്രം മാതൃകയാകുന്നത്.  

ഒക്യുപ്പേഷണല്‍ തെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അന്തേവാസികള്‍ക്ക്‌തൊഴില്‍ പരിശീലനം നല്‍കുന്നത്. പേപ്പര്‍ ബാഗ്, മെഴുകുതിരി, സോപ്പ്, സോപ്പ് പെട്ടി, സാനിറ്റൈസര്‍, ഫെനോയില്‍, ചവിട്ടി, ജ്യൂട്ട് ബാഗ്, മെഡിസിന്‍ ബൂക്ക്, ബ്രഡ് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് പരിശീലനം നല്‍കുന്നത്. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുള്ള അവസരവും സൊസൈറ്റി ഒരുക്കുന്നു.  


കേന്ദ്രത്തിലെ അന്തേവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ആത്മവിശ്വാസമുള്ളവരാക്കി തീര്‍ക്കുകയാണ് ലക്ഷ്യം. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ ഏര്‍പ്പെടുന്നത്.  

സൊസൈറ്റിയുടെ നവീകരിച്ച ലഘുഭക്ഷണ ശാലയുടെയും സ്റ്റേഷനിയുടെയും ഉദ്ഘാടനം എഡിഎം റെജി പി ജോസഫ് നിര്‍വ്വഹിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലാണ് ഭക്ഷണശാലയും സ്റ്റേഷനറിയും ഒരുക്കിയിട്ടുള്ളത്. സൂപ്രണ്ട് ടി.ആര്‍. രേഖ, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ജോസഫ് സണ്ണി, സൊസൈറ്റി ഫോര്‍ ഒക്യുപ്പേഷണല്‍ തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍, അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.