നിലവില്‍ റേഷനരിയും വയോധികയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍തുകയും മാത്രമാണ് ജീവിക്കാനുള്ള ആശ്രയം.
ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച കൂരയ്ക്ക് മുന്നില്‍ പങ്കജാക്ഷിയമ്മ
വടക്കാഞ്ചേരി: പ്രളയത്തില്‍ വീട് തകര്‍ന്നു. ടാര്‍പോളിന്‍ ഷീറ്റിനടിയില്‍ ദുരിതജീവിതം നയിക്കുന്ന നിര്‍ധന കുടുംബത്തിന് വേണം തലചായ്ക്കാനൊരിടം. തെക്കുംകര പഞ്ചായത്തില്‍ പഴയന്നൂര്‍പ്പാടം സ്വദേശിനി വെല്ലിശ്ശേരി വീട്ടില്‍ പങ്കജാക്ഷി(85)യും കുടുംബവുമാണ് കൊടിയ ദുരിതമനുഭവിക്കുന്നത്.
35 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മാധവന് നായര്‍ മരണപ്പെട്ടതോടെ കൂലിവേല ചെയ്താണ് പങ്കജാക്ഷി മൂന്ന് പെണ്മക്കളും ഒരു മകനുമുള്‍പ്പടെയുള്ള കുടുംബം പുലര്‍ത്തിയിരുന്നത്. ജീവിത വഴിയില്‍ കരുത്താകേണ്ടിയിരുന്ന മകന് അരവിന്ദാക്ഷന് (50) മാനസിക വൈകല്യം പിടിപെട്ടതോടെ വരുമാനത്തിന് മറ്റൊരു മാര്‍ഗമില്ലാതായി. നിലവില്‍ റേഷനരിയും വയോധികയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍തുകയും മാത്രമാണ് ജീവിക്കാനുള്ള ആശ്രയം. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയാണെന്ന് കണ്ണീരോടെ പങ്കജാക്ഷിയമ്മ പറഞ്ഞു.
കാറ്റും മഴയും വരുന്നത് കണ്ടാല്‍ വയോധികയുടെ നെഞ്ചിടിപ്പേറും. അടച്ചുറപ്പുള്ള സുരക്ഷിതമായൊരു ഭവനത്തിനായി പഞ്ചായത്തിലും ബന്ധപ്പെട്ട അധികൃതര്‍ക്കും അപേക്ഷകള്‍ നല്കി കാത്തിരിക്കുകയാണ് കുടുംബം.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും
വിഖ്യാതമീ മേളം..! 'താളത്തില്‍ ഉലയുന്ന ഇലഞ്ഞി'; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിൻ്റെ അഴക് ഇക്കുറിയില്ല
കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന് ഇ.ശ്രീധരന് പദയാത്ര ഉദ്ഘാടനം ചെയ്യും
പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ
ഷോളയാര്‍ മേഖലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം; പുലിയുടേതന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി, ജനം ആശങ്കയില്‍