×
login
മണ്ണുത്തി പറവട്ടാനിയിലെ കൊലപാതകം‍: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി, ഇവര്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി

കൊല്ലപ്പെട്ട ഷെമീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി 18 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന

വടക്കാഞ്ചേരി: മണ്ണുത്തി പറവട്ടാനിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കണ്ടെത്തി. കോലഴി കാരാമ പെട്രോള്‍പമ്പിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ പുലര്‍ച്ചെയാണ് വാഹനം കണ്ടെത്തിയത്. കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍ ഷെരീഫാണ് (നാച്ചു ഷമീര്‍-38) കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ മൂന്നംഗസംഘം ഇയാളെ പറവട്ടാനിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചുങ്കം ബസ്‌സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പിക്കപ്പ് വാനില്‍ മത്സ്യകച്ചവടം ചെയ്യുന്നതിനിടെ വാഹനം തടഞ്ഞുനിര്‍ത്തി ഷെമീറിനെ വെട്ടുകയായിരുന്നു.

കൊല്ലപ്പെട്ട ഷെമീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി 18 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. പൂങ്കുന്നം ഹരിനഗര്‍ സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ. വാഹനം കണ്ടെത്തിയ പെട്രോള്‍ പമ്പിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഓട്ടോയില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പ്രതികള്‍ ജില്ല വിട്ട് പോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികളുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. എസിപി സേതുവിന്റെ നേതൃത്വത്തില്‍ മണ്ണുത്തി സിഐ ശശിധരന്‍പിള്ളയ്ക്കും സംഘത്തിനുമാണ് അന്വേഷണ ചുമതല.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.