login
നവജാതശിശുവിനെ പുരയിടത്തില്‍ ഉപേക്ഷിച്ച സംഭവം; ഇഴഞ്ഞിഴഞ്ഞ് പോലീസ് അന്വേഷണം

മൂന്ന് കിലോ തൂക്കമുളള ആണ്‍കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട വീട്ടുടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഊഴായിക്കോട് വീട്ടുപുരയിടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലിസ് ഇരുട്ടില്‍ തപ്പുന്നതായി ആക്ഷേപം. കഴിഞ്ഞ ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.  കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലാണ് പ്രസവിച്ചു മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.  

മൂന്ന് കിലോ തൂക്കമുളള ആണ്‍കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട വീട്ടുടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കരിയിലയും പൊടിയും മൂടിയ നിലയിലായിരുന്നു കുഞ്ഞ്. പോലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.  പാരിപ്പള്ളി പോലിസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ ചോദ്യം ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.  

ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം മരവിച്ച സ്ഥിതിയാണ് ഇപ്പോള്‍. സംശയനിഴലില്‍ എട്ട് പേരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയെങ്കിലും ഇത് വരെയും പരിശോധനാ ഫലം വന്നിട്ടില്ല എന്ന പോലീസിന്റെ മറുപടി അതിശയകരമാണ്.

 

  comment

  LATEST NEWS


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.