×
login
കൊറോണ വ്യാപനത്തിന്റെ മറവില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധം

കൊറോണ വ്യാപനത്തിന്റെ മറവില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ കൈകൊണ്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി

തൃശൂര്‍: കൊറോണ വ്യാപനത്തിന്റെ മറവില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ കൈകൊണ്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.  

മദ്യത്തില്‍ നിന്നുള്ള വരുമാനം ചൂണ്ടിക്കാട്ടിയാണ് മദ്യവില്പനയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപരമായ നിലപാടിന്റെ തുടര്‍ച്ചയാണ് ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. നാട് കൊറോണ ഭീതിയുടെ തടങ്കലില്‍ കഴിയുമ്പോള്‍ ബാറുകള്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി കുറ്റപ്പെടുത്തി.  

  ധനലാഭം മോഹിച്ചുള്ളതാണ് സര്‍ക്കാര്‍ തീരുമാനമെന്നും പുതിയ ബാറുകള്‍ അനുവദിച്ച തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള മദ്യ നിരോധന സമിതി ആവശ്യപ്പെട്ടു.

ജില്ലയില്‍ ഇരിങ്ങാലക്കുട റേഞ്ചിന്റെ പരിധിയിലാണ് പുതിയ ബാര്‍ തുറക്കുന്നത്. മാര്‍ച്ചില്‍ സംസ്ഥാനത്ത് കൊറോണ നിയന്ത്രണം ആരംഭിച്ച ശേഷമാണ് പുതിയ ബാറുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് അടച്ചത്. 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്.

 

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.