×
login
ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ കെ.പി.എ.സി ലളിത

ഓണ്‍ലൈന്‍ മോഹിനിയാട്ടം പരിപാടിക്ക് അക്കാദമി അപേക്ഷ ക്ഷണിക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സെക്രട്ടറിയാണ് അവസരം നിഷേധിച്ചത് എന്ന് താന്‍ രാമകൃഷ്ണനോട് ഫോണില്‍ പറഞ്ഞുവെന്ന അവകാശവാദവും കളവാണ്. താന്‍ രാമകൃഷ്ണനോട് സംസാരിച്ചിട്ടില്ല. രാമകൃഷ്ണന്‍ കളവ് പറയുകയാണെന്നും കെ.പി.എ.സി.ലളിത മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ പറയുന്നു.

തൃശൂര്‍ : കേരള സംഗീതനാടക അക്കാദമി അവസരം നിഷേധിച്ചുവെന്ന ആര്‍.എല്‍.വി.രാമകൃഷ്ണന്റെ പരാതി കള്ളമെന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത. ഓണ്‍ലൈന്‍ മോഹിനിയാട്ടം പരിപാടിക്ക് അക്കാദമി അപേക്ഷ ക്ഷണിക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സെക്രട്ടറിയാണ് അവസരം നിഷേധിച്ചത് എന്ന് താന്‍ രാമകൃഷ്ണനോട് ഫോണില്‍ പറഞ്ഞുവെന്ന അവകാശവാദവും കളവാണ്. താന്‍ രാമകൃഷ്ണനോട് സംസാരിച്ചിട്ടില്ല. രാമകൃഷ്ണന്‍ കളവ് പറയുകയാണെന്നും കെ.പി.എ.സി.ലളിത മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ പറയുന്നു.  

എന്നാല്‍ ചെയര്‍പേഴ്‌സണ്‍ പറയുന്നത് ശരിയല്ലെന്ന് അക്കാദമിയിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഓണ്‍ലൈന്‍ സംപ്രേഷണത്തിന് വേണ്ടിയുള്ള നൃത്തങ്ങള്‍ റെക്കോഡിങ് തുടങ്ങിയെന്നത് സത്യമാണ്. അക്കാദമി തെരഞ്ഞെടുത്തവര്‍ തന്നെയാണ് മോഹിനിയാട്ടം ഉള്‍പ്പെടെയുള്ളവ അവതരിപ്പിച്ചിട്ടുള്ളത്. ആര്‍.എല്‍.വി.രാമകൃഷ്ണന്‍ അപേക്ഷ നല്‍കാനായി അക്കാദമി ഓഫീസില്‍ എത്തിയതായും ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ട് മണിക്കൂറോളം കാത്തുനിന്നിട്ടാണ് തനിക്ക് അപേക്ഷ നല്‍കാന്‍ പോലും കഴിഞ്ഞതെന്നാണ് രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയത്.  

അക്കാദമി തെറ്റുതിരുത്തണമെന്ന് തപസ്യ  

ആര്‍.എല്‍.വി.രാമകൃഷ്ണന് നേരെയുണ്ടായ അനീതിയില്‍ കേരള സംഗീതനാടക അക്കാദമി തെറ്റുതിരുത്തണമെന്ന് തപസ്യ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇത്തരം ജാതി-ലിംഗ വിവേചനങ്ങള്‍ കേരളത്തിന് നാണക്കേടാണ്. 

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗം കൂടിയാണ് വിവാദത്തിലകപ്പെട്ടിട്ടുള്ള അക്കാദമി സെക്രട്ടറി  രാധാകൃഷ്്്്ണന്‍ നായര്‍.ഓണ്‍ലെനായി നടന്ന നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മാടമ്പ് കു്ഞുകുട്ടന്‍ അദ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്,ജന.സെക്രട്ടറി അനൂപ് കുന്നത്ത്, സി.സി.സുരേഷ്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍,മുരളി പാറപ്പുറം, തിരൂര്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.