×
login
പട്ടയത്തിന്റെ മറവില്‍ കൊള്ള; മരം കടത്തിയത് ഉദ്യോഗസ്ഥര്‍, കൃത്യമായ വിവരം നൽകാതെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന് പട്ടയ ഉടമ

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.

തൃശൂര്‍: ചേലക്കര എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പങ്ങാരപ്പിള്ളിയില്‍ പട്ടയഭൂമിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ കടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും മരം മുറിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയെന്നും തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ട് ഇപ്പോള്‍ കുരുക്കിലാക്കാനാണ് വനം വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.  

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ക്ക് തന്റെ കയ്യില്‍ തെളിവുകളുïെന്നും ഇദ്ദേഹം പറയുന്നു.  

വനംവകുപ്പിന്റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും ഈട്ടിയും ഇരുളും അടക്കമുള്ളവയാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി മുറിച്ചു കടത്തിയത്. 1961ലെ കേരള വനനിയമം സെക്ഷന്‍ 82 പ്രകാരം കൃഷിക്കായി പതിച്ചു നല്‍കുന്ന ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാര്‍ സ്വത്താണ്. റവന്യു പട്ടയ ഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് അതിന്റെ സംരക്ഷണ ചുമതലയുള്ള വകുപ്പ് മേധാവികള്‍ തന്നെ കൊള്ളയ്ക്ക് സൗകര്യമൊരുക്കി നല്‍കിയത്.  


മരംമുറിയില്‍ പരാതിയുയര്‍ന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കും വിധം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിയോജിച്ചതിനാല്‍ മേലധികാരിയോട് ധിക്കാരപരമായി പെരുമാറി' എന്ന പെരുമാറ്റ ചട്ട ലംഘനം ചുമത്തി വനിതാ ബീറ്റ് ഓഫീസറെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് മേലുദ്യോഗസ്ഥര്‍.

'പണം വാങ്ങിയിട്ട് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു'

ഞാന്‍ ഒരു പ്രവാസിയായിരുന്നു. റബ്ബര്‍ പ്ലാന്റേഷനായി വനം വകുപ്പിനെ സമീപിച്ചപ്പോള്‍ അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഇതുവരെ എത്തിയത്. അവരോട് ഫോണില്‍ വിവരങ്ങള്‍ ചോദിച്ച ശേഷമാണ് അപകടകരമായി നിന്ന മരങ്ങള്‍ മുറിച്ചതും. ആ മരങ്ങള്‍ ഇപ്പോഴും അവിടെ തന്നെ ഇട്ടിട്ടുണ്ട്. ഈ മരം മുറിക്കാന്‍ അപേക്ഷ നല്‍കണമെന്ന് അറിയില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ എന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. വിവാദമായപ്പോഴാണ് അവര്‍ പറയുന്നത് ഡിഎഫ്ഒയ്ക്ക് അപേക്ഷ കൊടുക്കണമായിരുന്നെന്ന്. എന്നാല്‍ ഇത് ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അപ്രകാരമേ അത് ചെയ്യുമായിരുന്നുള്ളു.  

പട്ടയ ഉടമ (ഫോണ്‍ സംഭാഷണത്തില്‍ നിന്ന്)

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.