×
login
തൃശൂരില്‍ കൂട്ട ആത്മഹത്യ; പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍

വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. രാവിലെ കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ കട തുറക്കാതിരുന്നത് അന്വേഷിച്ചപ്പോഴാണ് മോഹനനെയും കുടുംബത്തെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

തൃശൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍(62), ഭാര്യ മിനി(53), മകന്‍ ആദര്‍ശ് (18) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലും മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. രാവിലെ കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ കട തുറക്കാതിരുന്നത് അന്വേഷിച്ചപ്പോഴാണ് മോഹനനെയും കുടുംബത്തെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നാലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും പോലീസുമെത്തി വീടിന് പിൻ വശത്തെ വാതിലിലെ കതക് ചവിട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. 

ആദര്‍ശ് കാറളം വിഎച്ച്‌എസ്ഇ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മോഹനന്റെ മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ് താമസം. മോഹനനും കുടുംബത്തിനും സാമ്പത്തിക ബാദ്ധ്യത ഉള്ളതായി അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.