×
login
''ഈ ഭാരം നിങ്ങള്‍ക്ക് നല്‍കുന്നില്ല, ഞാന്‍ ഏറ്റെടുത്തോളാം''; വിദ്യാര്‍ത്ഥിക്ക് സുരേഷ്‌ഗോപിയുടെ കരുതല്‍, പുതിയ വീട് വയ്ക്കാൻ 4 ലക്ഷം രൂപയുടെ സഹായം

ഭാര്യ രാധികയ്ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ചടങ്ങിന് എത്തിയത്. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാധ്യത ഒഴിവാക്കിയത്.

തൃശൂര്‍:  നിര്‍ദ്ധനരായ ഒരു കുടുംബത്തെക്കൂടി ചേര്‍ത്ത് പിടിക്കുകയാണ് സുരേഷ് ഗോപി. സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികള്‍ സ്വരുക്കൂട്ടിയ തുകകൊണ്ട് തിരിച്ചെടുത്ത ആധാരം കൈമാറാന്‍ സ്‌കൂളില്‍ എത്തിയതായിരുന്നു സുരഷ് ഗോപി. എന്നാല്‍ ഇവിടെവച്ച് ജപ്തി ഒഴിവായെങ്കിലും കെട്ടുറപ്പില്ലാത്ത വീട്ടിലാണ് ഇവര്‍ താമസിക്കുന്നതെന്ന് മനസ്സിലാക്കിയ താരം ഇവര്‍ക്ക് സുരക്ഷിതവും കെട്ടുറപ്പുള്ളതുമായ ഒരു വീട് ഒരുക്കുന്നതിന് നാല് ലക്ഷം രൂപ സഹായമായി നല്‍കുകയായിരുന്നു. ലക്ഷ്മി സുരേഷ് ഗോപി എംപി ഇന്‍ഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്.

കരഘോഷത്തോടെയാണ് കണ്ടുനിന്നവര്‍ ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. സഹപാഠിക്ക് ഒരു വിഷമം വന്നപ്പോള്‍ കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും, സ്‌കൂളിനെയും, എന്‍എസ്എസിനെയും അഭിനന്ദിച്ചശേഷം, ആ വീടിന്റെ ഇപ്പോളത്തെ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ഭാരം നിങ്ങളുടെ കൈകളിലേക്ക് നല്‍കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായമായി താരം പ്രഖ്യാപിച്ചത്.  


ചടങ്ങില്‍ സ്‌കൂള്‍ അധികൃതരോ, സുരേഷ്‌ഗോപിയോ കുട്ടിയുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. സ്‌കൂളിന്റെ ഈ തീരുമാനത്തേയും സുരേഷ്‌ഗോപി അഭിനന്ദിച്ചു. ഭാര്യ രാധികയ്ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ചടങ്ങിന് എത്തിയത്. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാധ്യത ഒഴിവാക്കിയത്. കണ്ണീരണിഞ്ഞുകൊണ്ടായിരുന്നു തിരിച്ചെടുത്ത വീടിന്റെ ആധാരം സുരേഷ് ഗോപിയില്‍ നിന്ന് കുടുംബം ഏറ്റുവാങ്ങിയത്.

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഡിസംബറിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വരുന്നത്. ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിയായത്, 2,20,000 രൂപയായിരുന്നു ബാധ്യത. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട കുടുംബം ജപ്തി നോട്ടീസ് ലഭിച്ചതോടെ വിഷമത്തിലായി. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ശോചനീയാവസ്ഥയിലുള്ള വീടാണ് ഇവരുടേത്. വിദ്യാര്‍ഥിയുടെ വിഷമതകള്‍ മനസിലാക്കിയതോടെ സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശലഭ ശങ്കറും, നൂറോളം എന്‍എസ്എസ്‌വോളണ്ടിയര്‍മാരും ജപ്തി ഒഴിവാക്കാനുള്ള തുക കണ്ടെത്താനായി രംഗത്തിറങ്ങുകയായിരുന്നു.  

ചടങ്ങില്‍ എന്‍എസ്എസ് മുന്‍ വളണ്ടിയര്‍ വരച്ച സുരേഷ് ഗോപിയുടെ ഛായചിത്രം പ്രോഗ്രാം ഓഫീസര്‍ ശലഭ ശങ്കര്‍ സുരേഷ് ഗോപിക്ക് കൈമാറി. സ്‌കൂള്‍ മാനേജര്‍ പി. കെ. പ്രസന്നന്‍, ആര്‍ഡിസി പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, പ്രിന്‍സിപ്പല്‍ ജയബിനെ, ഹെഡ്മിസ്ട്രസ് സുനിത വി, പിടിഎ പ്രസിഡന്റ് പി. എസ്. പി. നസീര്‍, വികസന കമ്മിറ്റി ചെയര്‍മാന്‍ സി. എസ്. മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ സുരേഷ് ഇയാനി, പ്രിന്‍സിപ്പാള്‍ ജയാബീനി തുടങ്ങിയവര്‍ സംബന്ധിച്ചു.

    comment

    LATEST NEWS


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.