×
login
വിഖ്യാതമീ മേളം..! 'താളത്തില്‍ ഉലയുന്ന ഇലഞ്ഞി'; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിൻ്റെ അഴക് ഇക്കുറിയില്ല

2001ല്‍ ഈ ഇലഞ്ഞി മരം കടപുഴകി വീണതിനെ തുടര്‍ന്ന് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു. അതിനു സമീപത്തായാണ് പൂരത്തിന് ഇലഞ്ഞിത്തറ മേളം നടക്കുന്നത്.

തൃശ്ശൂർ: വിഖ്യാതമായ ഓര്‍ക്കസ്ട്രയെന്ന ഖ്യാതി നേടിയ പ്രശസ്തമായ ഇലഞ്ഞിത്തറമേളം. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തിയ ശേഷമാണ് മേളം ആരംഭിക്കുക. ഇരുന്നൂറിലേറെ വാദ്യകലാകാരന്‍മാര്‍ ഒരുക്കുന്ന വാദ്യവിരുന്ന്. ഇക്കുറിയെന്നപോലെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി പെരുവനം കുട്ടന്‍മാരാരാണ് ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി. രണ്ടരമണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന മേളത്തില്‍ ഇലഞ്ഞിയും ഉലയുമെന്ന് ദേശക്കാര്‍ പറയും.

പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. വടക്കുന്നാഥ ക്ഷേത്ര മതില്‍കെട്ടിനുള്ളിലെ ഇലഞ്ഞി മര ചുവട്ടിലാണ് ഈ മേളം കൊട്ടിയിരുന്നത്. 2001ല്‍ ഈ ഇലഞ്ഞി മരം കടപുഴകി വീണതിനെ തുടര്‍ന്ന് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു. അതിനു സമീപത്തായാണ് പൂരത്തിന് ഇലഞ്ഞിത്തറ മേളം നടക്കുന്നത്.


ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയാകുമ്പോള്‍ വ്യത്യസ്ത അനുഭവമാണ് ഉണ്ടാകുന്നതെന്ന് പെരുവനം കുട്ടന്‍മാരാരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 24 വര്‍ഷവും പൂര്‍വികര്‍ സഞ്ചരിച്ച പാതയിലൂടെയാണ് ഇലഞ്ഞിത്തറ മേളത്തിന് പെരുവനം നേതൃത്വം നല്‍കിയത്. സിംഫണിയായ ഇലഞ്ഞിത്തറ മേളത്തില്‍ താളം എല്ലാം ഒരുപോലെയാകണം. എവിടെയെങ്കിലും താളം തെറ്റുകയോ ശബ്ദം കുറയുകയോ ചെയ്യുമ്പോഴാണ് പ്രമാണി കണ്ണിറുക്കുന്നതും ഗൗരവത്തോടെ നോക്കുന്നതും.

കാലങ്ങളോളം ഇലഞ്ഞിത്തറ മേളത്തിന് ആസ്വാദകര്‍ക്ക് പാണ്ടി-പഞ്ചാരി മേളങ്ങളുടെ മധുരം പകരുന്ന കേളത്ത് അരവിന്ദാക്ഷമാരാര്‍ ഇത്തവണ ഇലഞ്ഞിത്തറ മേളത്തിനില്ല എന്നതും ശ്രദ്ധേയമാണ്. കിഴക്കൂട്ടായാലും പെരുവനം കുട്ടന്‍ മാരാരായാലും കാരണവരെപ്പോലെയാണു അരവിന്ദാക്ഷമാരാരെ കണ്ടിട്ടുള്ളത്. എന്നാല്‍ അദ്ദേഹം മേളം നിര്‍ത്തിയിട്ടില്ല. ക്ഷേത്രങ്ങളിലെ അടിയന്തരവും നിര്‍ത്തിയിട്ടില്ല. തിരക്കേറിയ പൂരത്തിനില്ലെന്നു മാത്രം.

മേളത്തിന്റെ രാജകീയ പാതയിലൂടെ 13 വയസു മുതല്‍ കൊട്ടിക്കയറി. ഇലഞ്ഞിത്തറയില്‍ കേളത്ത് അരവിന്ദാക്ഷന്റ അസാന്നിധ്യം ചെറുതല്ല, അദ്ദേഹത്തിന്റെ മേളം പോലെ വലുത് തന്നെയാണ്.

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.