ഷൊര്‍ണൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന ബസ് അകമല ധര്‍മ്മശാസ്താ ക്ഷേത്ര പരിസരത്തെത്തിയതോടെ നിയന്ത്രണം വിട്ട് സമീപത്തെ ഭീമന് മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍പാതയോടു ചേര്‍ന്ന താഴ്ചയിലേക്ക് മറിഞ്ഞു.
വടക്കാഞ്ചേരി: അകമലയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ബസിലുണ്ടായിരുന്ന ഖുറാന് പഠനയാത്രാ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ആനമങ്ങാട് മുഴന്നമണ്ണ് ഉമ്മഹാത്തുല്‍ മുഖ്മിനീന് ഖുറാന് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് തിരുവനന്തപുരം ബീമാപള്ളിയിലേക്കുള്ള സിയാറത്ത് യാത്രക്കിടെ സംസ്ഥാന പാതയില്‍ നിന്നും ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ചത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന ബസ് അകമല ധര്‍മ്മശാസ്താ ക്ഷേത്ര പരിസരത്തെത്തിയതോടെ നിയന്ത്രണം വിട്ട് സമീപത്തെ ഭീമന് മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍പാതയോടു ചേര്‍ന്ന താഴ്ചയിലേക്ക് മറിഞ്ഞു.
മുപ്പത്തിയെട്ടോളം വിദ്യാര്‍ഥികളടക്കം 52 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 22 പേര് നിസാരപരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഫാത്തിമ(58), ഹാജിറ(17), റഫീക്ക്(30), മുഹമ്മദ് കുട്ടി (51), ഷംല(42), തുജാന(21), നബീന (25), ഫാത്തിമ നെഹ് ല ( 16 ) , ഖദീജ(13), ആസിയ (16) , ഷിദ ഷെറിന് (15) , ഹനാന് (16) , ലിയറഷ്ദ (14), കുഞ്ഞുമുഹമ്മദ് (29), മുജീബ് റഹ്മാന്(50) , അബ്ദുള്‍ സലീം (47), സജാന (39), ജുമാന (7), സജ്ന (30), ഉസ്മാന് (47) ബസ് ജീവനക്കാരായ അനൂ
പ് (26), ശ്രീകാന്ത് (32) എന്നിവര്‍ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ ക്ഷേത്രദര്‍ശനത്തിനെത്തിയവരും നാട്ടുകാരും വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും
വിഖ്യാതമീ മേളം..! 'താളത്തില്‍ ഉലയുന്ന ഇലഞ്ഞി'; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിൻ്റെ അഴക് ഇക്കുറിയില്ല
കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന് ഇ.ശ്രീധരന് പദയാത്ര ഉദ്ഘാടനം ചെയ്യും
പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ
ഷോളയാര്‍ മേഖലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം; പുലിയുടേതന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി, ജനം ആശങ്കയില്‍