അപകടത്തിന് പിന്നാലെ പോലീസ് ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.യുവതിയുടെ മൊഴിയില്‍ നിന്ന് നടന്നത് അപകടമല്ലായെന്നും, തന്നെ കാറില്‍ നിന്ന് തളളിയിട്ടതാണെന്നും പോലീസിന് മനസിലായി.തുടര്‍ന്ന് പോലീസ് അര്‍ഷാദിനെ പിടികൂടി.
തൃശ്ശൂര്‍:വീട്വിട്ട് ഇറങ്ങി വന്ന യുവതി കാറില്‍ നിന്ന് വീണ് പരിക്ക് പറ്റിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.യുവതിയെ സുഹൃത്ത് കാറില്‍ നിന്ന് തളളിയിട്ടതാണെന്നാണ് പോലീസ് കണ്ടെത്തി.യുവതിയുടെ സുഹൃത്തായ കാവീട് സ്വദേശി അര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.ചെറായി സ്വദേശിനിയും, വിവാഹിതയുമായ പ്രതീഷയും അര്‍ഷാദും അടുപ്പത്തിലായിരുന്നു.പ്രതീക്ഷ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങി അര്‍ഷാദിനെ തേടി എത്തുകയായിരുന്നു.
ഇവര്‍ ഒരുമിച്ച് ബുധനാഴ്ച്ച രാവിലെ കുന്നംകുളം -ചെറായി റോഡിലൂടെ കാറില്‍ വരുമ്പോള്‍ വാക്ക്തര്‍ക്കമുണ്ടായി.തുടര്‍ന്ന് അര്‍ഷാദ് പ്രതീഷയോട് കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.വാഹനം നിര്‍ത്തി ഡോര്‍ തുറന്ന് പ്രതീക്ഷ ഇറങ്ങിയ ഉടന്‍ വാഹനം മുന്നോട്ടെടുത്തതോടെ പ്രതീക്ഷ കാറില്‍ തൂങ്ങി വാഹനം തടയാന്‍ ശ്രമിച്ചു.അമിതവേഗതയിലായിരുന്ന വാഹനം തട്ടി യുവതി റോഡില്‍ വീണു.പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ പോലീസ് ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.യുവതിയുടെ മൊഴിയില്‍ നിന്ന് നടന്നത് അപകടമല്ലായെന്നും, തന്നെ കാറില്‍ നിന്ന് തളളിയിട്ടതാണെന്നും പോലീസിന് മനസിലായി.തുടര്‍ന്ന് പോലീസ് അര്‍ഷാദിനെ പിടികൂടി.ഇയാളുടെ കാറും കസ്റ്റഡിയില്‍ എടുത്തു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കഴിയാതെ യുവാവ് അപകടത്തില്‍ മരിച്ചു
കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന് ഇ.ശ്രീധരന് പദയാത്ര ഉദ്ഘാടനം ചെയ്യും
പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
വിഖ്യാതമീ മേളം..! 'താളത്തില്‍ ഉലയുന്ന ഇലഞ്ഞി'; പെരുവനം പൂത്തുകയറുമ്പോൾ നിലാവുപോലെ ചിരിക്കാൻ കേളത്തിൻ്റെ അഴക് ഇക്കുറിയില്ല
സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ