×
login
ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ

മണികണ്ഠൻ കുറുപ്പത്ത്

പുതുക്കാട് : യദുകൃഷ്ണയുടെ ചിത്രം വര കണ്ടാൽ ആരും ആശ്ചര്യപ്പെട്ടു പോകും. രണ്ട് കൈകളും രണ്ട് കാലുകളും ഉപയോഗിച്ച് ഒരേ സമയം നാല് ചിത്രങ്ങളാണ് ഈ മിടുക്കൻ വരക്കുന്നത്. വേറിട്ട ഈ ചിത്രരചനാ രീതി കാണാൻ നിരവധി പേരാണ് യദുകൃഷ്ണയുടെ വീട്ടിലെത്തുന്നത്.

ചുവരുകളിൽ നാല് എ ഫോർ ഷീറ്റുകൾ ആദ്യം ഒട്ടിച്ചു വക്കും. തുടർന്ന് കാൽ വിരലുകളിൽ പേനകൾ ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ചും, രണ്ട് കൈകളിൽ പേനകൾ പിടിച്ചുമാണ് യദുവിന്റെ ചിത്രരചന. മൂന്ന് മണിക്കൂറോളം സമയമെടുക്കും ചിത്രം പൂർത്തിയാകാൻ. യദുവിന്റെ ഭാവനയിൽ വിടരുന്ന നാല് വ്യതസ്ത ചിത്രങ്ങളാണ് ഒരേ സമയം പൂർത്തിയാകുന്നത്. ആറാം ക്ലാസ് മുതൽ യദു ചിത്രം വരക്കുന്നുണ്ട്. കൊവിഡ് കാലത്തെ വിരസതയാണ് ഇത്തരത്തിൽ ഒരു പുതുമ പരീക്ഷിക്കാൻ യദുവിന് പ്രേരണയായത്.

വീട്ടുകാരുടെ പ്രചോദനവും സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ച അറിവുമാണ് യദുവിന്റെ ഉള്ളിലെ കലാവൈഭവത്തെ പുറം ലോകത്തെത്തിച്ചത്. ഒരു വടിയിൽ മൂന്ന് പേനകൾ വച്ചു കെട്ടി ഒരേ സമയം 3 പേപ്പറിൽ 3 വ്യതസ്ത ചിത്രം വരക്കാനും യദുകൃഷ്ണ വിദഗ്ധനാണ്. പെയിന്റിങ്ങ് തൊഴിലാളിയായ ചെങ്ങാലൂർ രണ്ടാംകല്ല് താപ്പാട്ട് സത്യൻ - രമ ദമ്പതികളുടെ മകനാണ് യദുകൃഷ്ണ. സഹോദരി കൃഷ്ണേന്ദു. പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ലെ പ്ലസ് ടു വിദ്യാർത്ഥിയായ യദുകൃഷ്ണക്ക് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ട്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.