ആദ്യപടിയെന്നോണം രണ്ട് കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവാനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ബെന്‍സിന്റെ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാരവാനും ഇവിടെയുണ്ട്
വാഗമണ്‍: കാരവാന് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവാനുകളും 120 കാര വാന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ കാരവാന് പാര്‍ക്ക് വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിട്രിന് ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ വാഗമണിലെ അഥ്രക് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവാന് മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.
ആദ്യപടിയെന്നോണം രണ്ട് കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവാനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ബെന്‍സിന്റെ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാരവാനും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് കാരവാനില്‍ ചുറ്റിനടന്ന് സമീപപ്രദേശങ്ങള്‍ ആസ്വദിക്കാനും പുതിയ വിനോദ സഞ്ചാര രീതി അനുഭവിച്ചറിയാനും സാധിക്കും.
നാല് സോഫ, ടിവി, മെക്രോവേവ് അവന്, ഇന്‍ഡക്ഷന്‍ അടുപ്പ്, കബോര്‍ഡുകള്‍, ജനറേറ്റര്‍ സംവിധാനം, ഫ്രിഡ്ജ്, ഹീറ്റര്‍ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനുള്ള ബെര്‍ത്തുകള്‍ എന്നിവ കാരവാനിലുണ്ടാകും. വിപുലമായ സൗകര്യങ്ങളാണ് കാരവാന് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ഗ്രില്ലിംഗ് സംവിധാനത്തോടെയുള്ള റസ്റ്റോറന്റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്കീ പിംഗ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയര്‍, എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
വാഗമണില്‍ നിന്ന് കാരവാനിലാണ് മന്ത്രി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഏലപ്പാറ റോഡിലെ നല്ലതണ്ണിയിലെ സ്ഥലത്തേക്കെത്തിയത്. ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന് എംഎല്‍എ, കേരള ടൂറിസം ഡയറക്ടര്‍ വി.ആര്. കൃഷ്ണ തേജ, ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിന്, അഥക് ഗ്രൂപ്പ് ഡയറക്ടര്‍ എസ് നന്ദകുമാര്‍, സിഇഒ പ്രസാദ് മാഞ്ഞാലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
രണ്ട് പേര്‍ക്കോ, അതിലധികമോ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടലുകളില്ലാതെ രാത്രി തങ്ങാനും സാധിക്കുന്ന വാഹനങ്ങളാണ് കാരവാനുകള്‍. അടുക്കള, കിടക്ക, കുളിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ പുതിയ കാരവാന് നയമനുസരിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാരവാനുകള്‍ സ്വന്തമാക്കാനാകും. നിരവധി ഇളവുകള്‍ കാരവാന് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
ശ്രീരാമാനില് അഭയം തേടി കെഎസ്ആര്‍ടിസി; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍; മുന്‍കൂട്ടി ബുക്കിങ്ങിനും അവസരം
വരൂ കനോലി കനാലിലേക്ക്...ബോട്ട് സര്‍വീസുമായി സഞ്ചാരികളെ കാത്ത് കണ്ടശ്ശാംകടവ് സൗഹൃദ തീരം
തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ
ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്