×
login
അഞ്ചുരുളി‍- നിഗൂഢതകളൊളിപ്പിച്ച സുന്ദരി

ദിവസേന ധാരാളം ആളുകള്‍ അഞ്ചുരുളി വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. ഇടുക്കി വനത്തിലൂടെയുള്ള യാത്രയും, കട്ടപ്പനയിലെ കാറ്റും, ഏലത്തോട്ടവും ഒക്കെ കൂടിച്ചേര്‍ന്ന ഇവിടുത്തെ കാഴ്ച അത്യപൂര്‍വ്വം തന്നെ.

ടുക്കി ജില്ലയ്ക്ക് പ്രീയപ്പെട്ടവളാണ് ഇവള്‍.. പേര് അഞ്ചുരുളി. അതി സുന്ദരിയാണെങ്കിലും നിഗൂഢതകള്‍ ഏറെ ഒളിപ്പിച്ചിരിക്കുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇയോബിന്റെ പുസ്തകമെന്ന ജയസൂര്യ നായകനായ സിനിമയാണ് ഇവളുടെ(അഞ്ചുരുളിയുടെ) ഭംഗിയെ പുറം ലോകത്തേയ്ക്ക് എത്തിച്ചത്.  വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രീയപ്പെട്ടവളാണ് അഞ്ചുരുളി. ഇവിടേക്ക് എത്താന്‍ കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രം. ഇടുക്കി ഡാമിന്റെ ആരംഭം അഞ്ചുരുളിയില്‍നിന്നാണ്. 

ദിവസേന ധാരാളം ആളുകള്‍ അഞ്ചുരുളി വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. ഇടുക്കി വനത്തിലൂടെയുള്ള യാത്രയും, കട്ടപ്പനയിലെ കാറ്റും, ഏലത്തോട്ടവും ഒക്കെ കൂടിച്ചേര്‍ന്ന ഇവിടുത്തെ കാഴ്ച അത്യപൂര്‍വ്വം തന്നെ.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ, ഏറ്റവും നല്ല സ്ഥലമാണ് അഞ്ചുരുളി. മനുഷ്യര്‍ സൃഷ്ടിച്ചതാണ് അഞ്ചുരുളിയിലെ അഞ്ചര കിലോമീറ്റര്‍ നീളമുള്ള തുരങ്കം. മഴക്കാലത്ത് അഞ്ചുരുളിയില്‍ പോയാല്‍ ടണലിനുള്ളില്‍ കയറാന്‍ പറ്റില്ല. ഇടുക്കി ഡാമിന്റെ പിന്നാമ്പുറമാണിവിടം. ഇരട്ടയാറു നിന്നും ഡാമിലേയ്ക്ക് ജലമെത്തിക്കുന്നതിനു വേണ്ടി ആറ് വര്‍ഷമെടുത്ത് പണിതതാണ് ഈ തുരങ്കം.

അഞ്ചുരുളി എന്ന പേരിന് പിന്നിലും രസകരമായ കഥയുണ്ട്. അഞ്ച് ഉരുളികള്‍ കമിഴ്ത്തിവെച്ചതു പോലെ, അഞ്ചു തുരുത്തുകള്‍. വെള്ളം ഇറങ്ങുമ്പോള്‍ ഈ തുരുത്തുകള്‍ ജലത്തിനിടയില്‍ നിന്നും ദൃശ്യമാകും. അതിനാലാണ് അഞ്ചുരുളി എന്ന് ഈ സ്ഥലത്തിനു പേരു വന്നതെന്നും ഈ പേരിട്ടത് ആദിവാസികളാണെന്നും ഇവിടുത്തുകാര്‍ പറയുന്നു. 

1974 മാര്‍ച്ച് 10ന് നിര്‍മ്മാണം ആരംഭിച്ച അഞ്ചുരുളി ടണല്‍ 1980 ജനുവരി 30നാണ് ഉദ്ഘാടനം ചെയ്തത്. ഇടുക്കി പദ്ധതിയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ഈ ജലസംഭരണിയിലേക്ക് ഹൈറേഞ്ചിന്റെ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവെള്ളം ശേഖരിക്കുന്നതിനു വേണ്ടിയാണ് തുരങ്കം നിര്‍മ്മിച്ചത്. 5.5 കിലോമീറ്റര്‍ നീളവും 24 അടി വ്യാസവുമുള്ള ടണല്‍ ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളി വരെ ഒറ്റ പാറയില്‍ കോണ്‍ട്രാക്ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിര്‍മിച്ചത്. രണ്ടിടങ്ങളില്‍ നിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ കാലയളവില്‍ 22 പേര്‍ അപകടങ്ങളില്‍ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറില്‍ അണക്കെട്ട് നിര്‍മിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. 


കല്ല്യാണത്തണ്ട് മല

അഞ്ചുരുളി ടണല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതല്ല. നമ്മുടെ സംസ്ഥാന ഇലക്ട്രിസിറ്റി ബോഡാണ് ഇത് നിര്‍മ്മിച്ചതെന്ന് അഭിമാനത്തോടെ പറയാം. ഇന്ത്യയില്‍ ഒറ്റപ്പാറയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളില്‍ ഒന്നാണ് അഞ്ചുരുളി.

അഞ്ചുരുളി തുരങ്കത്തിനകത്ത് കൂടി പോകാന്‍ സാധിക്കും. ഓക്‌സിജന്‍ സംബന്ധമായ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടില്ലെന്നും ഇവിടുത്തുകാര്‍ പറയുന്നു. എന്തായാലും ഇപ്പോഴിവിടെ നല്ല കുത്തൊഴുക്കുണ്ട്. ചവിട്ടിയാല്‍ തെന്നുന്ന പരിവത്തിലാണ് പാറകളെല്ലാം. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിനാല്‍ ഇവിടേക്ക് ഇറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടായി. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് പരിഹരിക്കപ്പെടുമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള സുരക്ഷാ സംവിധാനവും ഇവിടെയില്ല എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചക്ക് ഉദാഹരണമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരം തന്നെ ഇവിടെ കാണാം. 

വിനോദ സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്. എന്നിരുന്നാലും റോഡുകളൊന്നും തന്നെ നന്നാക്കിയിട്ടില്ല. മോശം റോഡുകള്‍ മൂലം അപകടങ്ങള്‍ വരെ സംഭവിക്കാവുന്ന സ്ഥിതി വിശേഷമുണ്ട്. ഇവിടേക്ക് പോകും വഴി റോഡിന്റെ ഒരു വശം മുഴുവനുമുള്ള സ്ഥലങ്ങള്‍ യാതൊരുവിധത്തിലുള്ള പരിപാലനവുമില്ലാതെ പുറംമ്പോക്കിന് സമാനമായി കിടക്കുന്നു. മറ്റുള്ള രാജ്യങ്ങളിലാണെങ്കില്‍, ഒരു വിനോദസഞ്ചാരമേഖലയിലേക്കുള്ള ഇത്തരം പ്രദേശങ്ങള്‍ എത്രത്തോളം ആകര്‍ഷകമാകുമായിരുന്നു. ആ കാര്യത്തില്‍ അവരെ നമ്മള്‍ കണ്ടുപഠിക്കണം. ഈ പോരായ്മകള്‍ ഒക്കെയുണ്ടെങ്കിലും അഞ്ചുരുളി സുന്ദരി തന്നെ.

 

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.