×
login
എയര്‍ ഇന്ത്യ‍യുടെ തകര്‍ച്ച; റോയി പോളിന് മറുപടിയുമായി തുളസീദാസ്; ടാറ്റയ്ക്ക് കൊടുത്തതിനെ പ്രശംസിച്ച് മുന്‍ ചെയര്‍മാന്മാര്‍

33,000 കോടി രൂപയ്ക്ക് 50 ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് എയര്‍ ഇന്ത്യ ഒപ്പുവച്ചപ്പോള്‍ തുളസീദാസായിരുന്നു തലപ്പത്ത്.

തിരുവനന്തപുരം:  എയര്‍ ഇന്ത്യയെ വിനാശത്തിലേക്കു നയിച്ചത് വിമാനങ്ങള്‍ കടമെടുത്തു വാങ്ങിക്കൂട്ടയതും  ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനവുമാണെന്ന കെ റോയി പോളിന്റെ അഭിപ്രായത്തിനെതിരെ വി തുളസീദാസ്. വ്യോമയാന മന്ത്രാലയത്തിന്റെ സെക്രട്ടറിയും എയര്‍ ഇന്ത്യയുടെ ചെയര്‍മാനുമായിരുന്ന കെ റോയി പോള്‍, 2004ല്‍ യു പി എ സര്‍ക്കാര്‍ എടുത്ത ഈ രണ്ടു സുപ്രധാന തീരുമാനങ്ങളാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പൊതുരംഗങ്ങളില്‍ വളരുന്ന കാഴ്ചയാണു നാം കണ്ടതെന്നും ആരോപിച്ചിരുന്നു. രാജ്യത്തിനുതന്നെ പണ്ടെങ്ങും ഉണ്ടായിട്ടില്ലാത്ത തോതില്‍ നഷ്ടം വരുത്തിവച്ച തീരുമാനത്തിന്റെ ഔചിത്യത്തെക്കുറിച്ച് ആധികാരികമായ കണ്ടെത്തലുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും റോയി പോള്‍ പറഞ്ഞിരുന്നു

2003 മുതല്‍ 2008 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന വി തുളസീദാസാണ് ഇത് നിഷേധിച്ച് രംഗത്തു വന്നത്. 33,000 കോടി രൂപയ്ക്ക് 50 ബോയിങ് വിമാനങ്ങള്‍  വാങ്ങാനുള്ള കരാറിലാണ് എയര്‍ ഇന്ത്യ ഒപ്പുവച്ചപ്പോള്‍ തുളസീദാസായിരുന്നു തലപ്പത്ത്.

കടമെടുത്തതിലല്ല, വിമാനങ്ങളില്‍നിന്നു വരുമാനമുണ്ടാക്കുന്നതിലെ വീഴ്ചകളാണ് എയര്‍ ഇന്ത്യയെ തളര്‍ത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. പൂര്‍ണമായും സ്വന്തമായ വിമാനങ്ങള്‍ മാത്രം ഉപയോഗിച്ചു സര്‍വീസ് നടത്താന്‍ കഴിയില്ല. സ്വന്തം വിമാനങ്ങള്‍ക്കൊപ്പം വാടകയ്‌ക്കെടുത്ത വിമാനങ്ങളുമുണ്ടാകും എല്ലാ കമ്പനികള്‍ക്കും. കടമെടുത്തു വിമാനങ്ങള്‍ വാങ്ങുന്നതും ലീസിനെടുക്കുന്നതും പുതിയ കാര്യമല്ല. സര്‍വീസില്‍നിന്നു ലഭിക്കുന്ന ലാഭം കൊണ്ടാണു വാടകയോ വിമാനത്തിന്റെ വിലയോ ഒക്കെ തിരിച്ചടയ്ക്കുക് തുളസീദാസ് പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്കു തന്നെ എയര്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചതിനെ രണ്ടു പേരും പ്രശംസിച്ചു. വൈകിയാണെങ്കിലും എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച മോദി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി റോയി പോള്‍ പറഞ്ഞു.  വ്യോമയാന രംഗത്ത് ഈ ഏറ്റെടുക്കല്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്നായിരുന്നു തുളസീദാസിന്റെ പ്രതികരണം.

തിരുവനന്തപുരത്തു സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുള്ള പൈലറ്റ് പരിശീലനഅക്കാദമിയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനും ശബരിമല വിമാനത്താവള പദ്ധതിയുടെ സ്‌പെഷല്‍ ഓഫിസറുമാണു വി.തുളസീദാസ്.  കണ്ണൂര്‍വിമാനത്താവള പദ്ധതി സ്‌പെഷല്‍ ഓഫിസര്‍, വിമാനത്താവള കമ്പനി എംഡി, ഒമാന്‍ എയറില്‍ ഡയറക്ടര്‍, സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്

 

 

  comment

  LATEST NEWS


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.