ഇക്കണോമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് കോണ്‍ഫിഗറേഷനുകളാണ് എ380 ഫ്ലൈറ്റുകളിലുള്ളത്. ഈ വിമാനത്തിന് ബോയിംഗ് 777 വിമാനത്തേക്കാള്‍ 45% കൂടുതല്‍ സീറ്റിംഗ് ശേഷിയുണ്ട്
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ 380 ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇന്നലെയാണ് ചരിത്രപരമായ ലാന്‍ഡിങ്ങ് നടന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിന് വന്‍ സ്വീകരണമാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ നല്‍കിയത്.
Twitter tweet: https://twitter.com/BLRAirport/status/1580885332232671234
രാവിലെ 10.11ന് ദുബൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഇ.കെ 562 വിമാനം മൂന്ന് മണിക്കൂര്‍ 52 മിനിറ്റ് പിന്നിട്ട് ബംഗളൂരുവിലിറങ്ങി. കൂറ്റന്‍ വിമാനത്തിന്റെ ബംഗളൂരുവിലെ ലാന്‍ഡിങ് കിയാല്‍ അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Twitter tweet: https://twitter.com/BLRAirport/status/1580971949416910848
ഇന്ന് ലോകത്തില്‍ സര്‍വ്വീസ് നടത്തുന്നവയില്‍ ഏറ്റവും വലിയ യാത്രാ വിമാനമാണ് എയര്‍ബസ് എ 380. ഇരു നിലകളിലായാണ് വിമാനത്തില്‍ യാത്ര സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.
2007 ഏപ്രില്‍ 27 നു ഫ്രാന്‍സിലെ ടുളുസില്‍ വെച്ചായിരുന്നു വിമാനത്തിന്റെ ആദ്യ പറക്കല്‍. എന്നാല്‍ എ 380യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബര്‍ 25-നായിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സായിരുന്നു ഈ ഇരുനില ഭീമന്‍ വിമാനത്തെ ആദ്യമായി സ്വന്തമാക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സിംഗപ്പൂര്‍ സിഡ്നി റൂട്ടിലെ എസ് ക്യൂ 380 വിമാനമാണ് ആദ്യമായി യാത്രാ സര്‍വ്വീസ് നടത്തുന്ന എ 380 വിമാനം. മറ്റൊരു പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങ്ങിന്റെ ബി747 എന്ന മോഡലിനെ ജംബോ ജെറ്റ് എന്നു വിളിക്കാറുണ്ട്. ഇതേപോലെ എ380 യെ 'സൂപ്പര്‍ ജംബോ' എന്നാണു അറിയപ്പെടുന്നത്.
ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ഇതാദ്യമായാണ് എമിറേറ്റ്സ് ജംബോയുടെ ആഡംബര യാത്രാനുഭവം ലഭ്യമാകുന്നത്. ഞങ്ങളുടെ എഞ്ചിനീയര്‍മാരും ഓപ്പറേഷന്‍ ടീമും അടിസ്ഥാന സൗകര്യങ്ങളും പ്രക്രിയകളും പരിശോധിച്ചു. ശ്വാസമടക്കിപ്പിടിച്ച് വലിയ ദിവസത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അധികൃതര്‍ കുറിച്ചു.
ഇക്കണോമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് കോണ്‍ഫിഗറേഷനുകളാണ് എ380 ഫ്ലൈറ്റുകളിലുള്ളത്. ഈ വിമാനത്തിന് ബോയിംഗ് 777 വിമാനത്തേക്കാള്‍ 45% കൂടുതല്‍ സീറ്റിംഗ് ശേഷിയുണ്ട്
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 72.7 മീറ്റര്‍ നീളവും രണ്ട് നിലകളുമുണ്ട്. ഈ വിമാനത്തിന്റെ ഭാരം 510 മുതല്‍ 575 ടണ്‍ വരെയാണ്. 24.1 മീറ്ററാണ് ഈ വിമാനത്തിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനങ്ങളില്‍ ഒന്നും കൂടിയാണിത്.
കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം
വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
ടൈം മാഗസിന് പട്ടികയില്‍ ലോകത്തിലെ അതിമനോഹര ലക്ഷ്യസ്ഥാനമായി കേരളം
കേരള ബജറ്റ് ആഭ്യന്തരവിനോദസഞ്ചാരത്തെ തകർക്കും: ടൂറിസം ഡെവലപ്പമെന്റ് അസോസിയേഷൻ
ശ്രീരാമാനില് അഭയം തേടി കെഎസ്ആര്‍ടിസി; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍; മുന്‍കൂട്ടി ബുക്കിങ്ങിനും അവസരം
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
കേരളത്തിനരികെ വന്ദേഭാരത് എക്സ്പ്രസ്; അഞ്ചാമത്തെ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം; നവംബര്‍ പത്തു മുതല്‍ ഓടിതുടങ്ങും