×
login
കാരവാന്‍ ടൂറിസം‍ : ആശയവും 100 ശതമാനം പണവും കേന്ദ്രത്തിന്റേത്; കേരളത്തിന്റെ നേട്ടമായി അവതരിപ്പിച്ചതായി വാചസ്പതി

. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഇതെന്ന് ഒരു വരിയില്‍ പോലും രേഖപ്പെടുത്താനുള്ള ആര്‍ജ്ജവം ഇല്ലാത്ത കള്ളന്മാരുടെ കൂടാരമായി സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റരുത്

തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ കേരള സര്‍ക്കാര്‍ നടത്തിയ എന്തോ മഹത്തായ പരിശ്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയം എന്ന മട്ടില്‍  അവതരിപ്പിച്ച  കാരവാന്‍ ടൂറിസം 100 ശതമാനം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി.സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന സമഗ്ര കാരവന്‍ ടൂറിസം നയം  മന്ത്രി മുഹമ്മദ് റിയാസാണ് പുറത്തിറക്കിയത്.

വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവന്‍ ടൂറിസം നാന്ദികുറിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും കേന്ദ്ര പദ്ധതിയാണെന്നു സൂചിപ്പിക്കുന്നില്ല്.  

കേന്ദ്ര സര്‍ക്കാര്‍ 100 ശതമാനം സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി 'മിസ്റ്റര്‍ മരുമക'ന്റെ നേട്ടമായി അവതരിപ്പിച്ചിരിക്കുകയാണെന്ന ആക്ഷേപവുമായി ബി ജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്തുവന്നു.

'പത്രങ്ങള്‍ മിസ്റ്റര്‍ മരുമകന്റെ അപദാനങ്ങള്‍ പാടി പുകഴ്ത്തട്ടെ. പക്ഷെ സര്‍ക്കാര്‍ സംവിധാനം ആരുടെയും തറവാട് സ്വത്തല്ല. അത് നുണകള്‍ പ്രചരിപ്പിക്കാനുള്ള നാവുമല്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഇതെന്ന് ഒരു വരിയില്‍ പോലും രേഖപ്പെടുത്താനുള്ള ആര്‍ജ്ജവം ഇല്ലാത്ത കള്ളന്മാരുടെ കൂടാരമായി സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റരുത്.' സന്ദീപ് പറഞ്ഞു..  

സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രാദേശിക സമൂഹവുമാണ്  കാരവാന്‍ ടൂറിസത്തിലെ പ്രധാന പങ്കാളികള്‍.  

സുസ്ഥിര വളര്‍ച്ചയ്ക്കും പ്രാദേശിക സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനുമുള്ള ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളേയും കാരവന്‍ ടൂറിസം പിന്തുണയ്ക്കും.  പരിസ്ഥിതി സൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉത്പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുകയും ചെയ്യും.

പ്രകൃതി സൗന്ദര്യവും ടൂറിസം സൗഹൃദ സംസ്‌കാരവും കൈമുതലായുള്ള കേരളത്തില്‍ കാരവന്‍ ടൂറിസത്തിന് മികച്ച സാധ്യതയുണ്ട്. സോഫകംബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, െ്രെഡവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും.

മലിനീകരണ വാതക ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്‌റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക.  അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും.

സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കും.  വിനോദസഞ്ചാരികള്‍ക്ക് സമ്മര്‍ദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിത മേഖലയാണ് കാരവന്‍ പാര്‍ക്ക്.  ചുറ്റുമതില്‍, സുരക്ഷാ ക്രമീകരണങ്ങള്‍, പട്രോളിംഗ്, നിരീക്ഷണ ക്യാമറകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാക്കും.  അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ പ്രാദേശിക അധികാരികളുമായും മെഡിക്കല്‍ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

ഒരു പാര്‍ക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം.  അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം.  മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകല്‍പ്പന.  സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പാര്‍ക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക.

 

    comment

    LATEST NEWS


    യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


    ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


    പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


    ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


    ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


    ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.