×
login
ഫാം ടു മലബാര്‍ 500: മൂന്നാം യാത്ര ആരംഭിച്ചു

ഡല്‍ഹി, ഗുജറാത്ത്, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ടൂര്‍ ഓപ്പറേറ്റര്‍മാരാണ് മൂന്നാമത്തെ സംഘത്തിലുള്ളത്.

കണ്ണൂര്‍: ഉത്തര കേരളത്തിലെ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പും കോണ്‍കോര്‍ഡ് എക്സോര്‍ട്ടിക്ക് വോയേജസും കണ്ണൂര്‍  ടൂര്‍സ് ആന്റ് ഹോളിഡേയ്സും ചേര്‍ന്ന്  സംഘടിപ്പിക്കുന്ന ഫാം ടു മലബാര്‍ 500  പരിപാടി അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ 500 ടൂര്‍ ഓപ്പറേറ്റര്‍മാരെ ക്ഷണിച്ച് മലബാറിലെ ടൂറിസം മേഖല പരിചയപ്പെടുത്തി അവരിലൂടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മൂന്നാം തവണയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇതിനോടകം  150 ലേറെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മലബാര്‍ സന്ദര്‍ശിച്ചു.

ഡല്‍ഹി, ഗുജറാത്ത്, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ടൂര്‍ ഓപ്പറേറ്റര്‍മാരാണ് മൂന്നാമത്തെ സംഘത്തിലുള്ളത്.  

മലബാറിലെ സാംസ്‌ക്കാരിക പൈതൃകം, ഉത്സവം, സാഹസികം തുടങ്ങിയ ടൂറിസം മേഖലകളെ പരിചയപ്പെടുത്തുന്നതിന് അഞ്ച് ദിവസത്തേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. കുഞ്ഞിമംഗലം വെങ്കല ഗ്രാമം, കണ്ണാടി ക്ഷേത്രം, കവ്വായി കയാക്കിങ്, ഹൗസ് ബോട്ട് യാത്ര, പറശ്ശിനിക്കടവ് ക്ഷേത്രം, മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്രോത്സവം തുടങ്ങിയവ സന്ദര്‍ശിച്ച ശേഷം സംഘം വയനാട്ടിലേക്ക് പോകും.

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.