×
login
പ്രകൃതിയില്‍ രാഷ്ട്രീയം പാടില്ലെന്ന സന്ദേശവുമായി ബിജു കാരക്കോണത്തിന്റെ കാട്ടിലെ യാത്ര

കുട്ടികളുമായുള്ള ആശയ വിനിമയത്തില്‍ കൂടെ' ബി ഇ ടി ഫോര്‍ എ ബെറ്റര്‍ വേള്‍ഡ് എന്നൊരു ആശയം സമൂഹത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് എന്നൊരു എന്‍ജിഒ യുമായി ചേര്‍ന്ന് നടപ്പിലാക്കിതുടങ്ങി. പ്രകൃതിയില്‍ രാഷ്ട്രീയം ഇടപെടാന്‍ പാടില്ല. പ്രകൃതിയുടെ രാഷ്ട്രീയം എല്ലാ ജീവജാലങ്ങളുടേയും നില നില്പാണെന്ന് ബിജു പറയുന്നു

സജി ചന്ദ്രന്‍

തിരുവനന്തപുരം: തന്റെ ക്യാമറ കണ്ണുകളിലൂടെ പരിസ്ഥിതിയെ നെഞ്ചേറ്റുകയാണ്  വന്യജീവി ഫോട്ടോഗ്രാഫറായ ബിജു കാരക്കോണം. കാടിനെ അറിയാന്‍ കാട്ടിലെ വിശേഷങ്ങള്‍ നാട്ടിലെത്തിക്കാന്‍    യാത്രകളിലാണ്  ബിജു കാരക്കോണം തന്റെ ക്യാമറയുമായി.       പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  ഇന്ത്യയിലെ അറിയപ്പെടുന്ന  പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറാണ്  ബിജു കാരക്കോണം. ചെറുതും വലുതുമായ യാത്രകള്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു  ഒറ്റക്കും സുഹൃത്തുക്കളോടൊപ്പവും  ബിജു  യാത്രകള്‍. ജോലിയുടെ ഭാഗമായുള്ള യാത്രകള്‍ മാത്രമില്ലിത്.  പ്രകൃതിയെ അനുഭവിക്കാനും  അറിയുവാനുമുള്ള യാത്രകളാണ് കൂടുതലും.

പ്രകൃതിയുടെ വര്‍ണ്ണചിത്രങ്ങളെ ഒപ്പിയെടുക്കുവാന്‍  ബസിലും,  കാറിലും, ബൈക്കിലും, കപ്പലിലും, വിമാനത്തിലും, കാളവണ്ടിയിലും, കുതിരവണ്ടിയിലുമൊക്കെ  യാത്രചെയ്തു. കുറേക്കാലമായി ഫോട്ടോഗ്രാഫി പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ട്രാവല്‍ ഫോട്ടോഗ്രഫി വര്‍ക് ഷോപ്പുകള്‍ക്കായി അവരോടൊപ്പം യാത്രകളും നടത്തിവരുന്നു.


തിരുവനന്തപുരത്തെ മണക്കാട് ജനിച്ച  ബിജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം കാരക്കോണം യുപി എസി ല്‍ ആയിരുന്നു  ബിരുദ പഠനം കഴിഞ്ഞശേഷം ട്യൂഷന്‍ മാസ്റ്ററായും എല്‍ഐസി  ഏജന്റായും ജോലി ചെയ്തു.. നാല്പത്തി ഒന്നാം വയസില്‍ കര്‍ണാടക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫോട്ടോഗ്രഫിയില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തു. ഇന്ത്യയിലെ ആദ്യത്തെ എംഎഫ്എ ഫോട്ടോഗ്രഫി  ബാച്ചില്‍ ബിജുവടക്കം അഞ്ചുപേര്‍ പാസായി. അടുത്തവര്‍ഷം ജേര്‍ണലിസത്തില്‍  പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ നേടി.

കുട്ടിക്കാലത്തേ ബിജുവിന്  ഫോട്ടോഗ്രഫിയില്‍ താല്‍പര്യം തുടങ്ങിയിരുന്നു . എസ് എല്‍ ആര്‍ ക്യാമറയില്‍ ആയിരുന്നു അരങ്ങേറ്റം.  വീട്ടിലെ പൂക്കളും ചെടികളും ചിത്രശലഭങ്ങളും ആയിരുന്നു ആദ്യകാലത്തെ ഒപ്പിയെടുക്കല്‍.   മിനോള്‍ട്ട ഓട്ടോഫോക്കസ് കാമറ ആയിരുന്നു ആദ്യമായി സ്വന്തമാക്കിയ ക്യാമറ. ഫോട്ടോഗ്രാഫിയെ പിന്നീട് ജീവിത മാര്‍ഗമായി സ്വീകരിക്കാന്‍ തീരുമാനിച്ചതിനുള്ള പ്രധാന കാരണം  യാത്രകളോടുള്ള അതിയായ അഭിനിവേശം ആയിരുന്നു.  

ഒരിക്കല്‍ കടന്നുപോയ  പലസ്ഥലങ്ങളിലും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും എത്തിച്ചേര്‍ന്നപ്പോള്‍ പ്രകൃതിയില്‍ കണ്ട മാറ്റങ്ങള്‍  പ്രകൃതിയെ വളരെയധികം സ്‌നേഹിക്കുന്ന ആരെയും   വേദനിപ്പിക്കുന്നതാണെന്ന് ബിജു പറയുന്നു. പ്രകൃതിയില്‍ മനുഷ്യന്റെ ഇടപെടലുകള്‍ ഉണ്ടാക്കിയ നാശത്തിന്റെ കാഴ്ചകള്‍ മനസിലുണ്ടാക്കിയ മുറിവിന്റെ ആഴം വളരെ വലുതാണ്. പ്രകൃതിയും ജൈവ വൈവിധ്യവും നമുക്കും വരും തലമുറയ്ക്കും സംരക്ഷിച്ചു കൈമറേണ്ടത്തിന്റെ ആവശ്യകത ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനു വേണ്ടി പ്രകൃതി ബോധവത്കരണ ഫോട്ടോഗ്രഫി എക്‌സിബിഷനുകളും, പ്രകൃതിയെ അടുത്തറിയുവാനുള്ള യാത്രകളും ക്യാമ്പുകളും 2006 മുതല്‍  നടത്തുവാന്‍ തുടങ്ങി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലും പുറത്തുമായി  80 ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.  വരും തലമുറയെങ്കിലും പ്രകൃതിയ നശിപ്പിക്കാതിരിക്കാന്‍  കുട്ടികള്‍ക്കായുള്ള പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. പ്രദര്‍ശനങ്ങളില്‍ എല്ലാം താന്‍ ഒപ്പിയെടുത്ത കാടിന്റെ സൗന്ദര്യവും മൃഗങ്ങളുടെ കൂട്ടായ്മയും വിവരിച്ച് കാണിക്കുന്നു.  

കുട്ടികളുമായുള്ള ആശയ വിനിമയത്തില്‍ കൂടെ' ബി ഇ ടി ഫോര്‍ എ ബെറ്റര്‍ വേള്‍ഡ് എന്നൊരു ആശയം സമൂഹത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍  ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ്  എന്നൊരു  എന്‍ജിഒ യുമായി ചേര്‍ന്ന് നടപ്പിലാക്കിതുടങ്ങി.  പ്രകൃതിയില്‍ രാഷ്ട്രീയം ഇടപെടാന്‍ പാടില്ല. പ്രകൃതിയുടെ രാഷ്ട്രീയം എല്ലാ ജീവജാലങ്ങളുടേയും നില നില്പാണെന്ന് ബിജു പറയുന്നു.

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.