×
login
മൂന്ന് ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിക്കെട്ടി; രണ്ടു കിലോമീറ്റര്‍ നീളമുള്ള 'അനാക്കോണ്ട' വലിച്ചത് ഒറ്റ എന്‍ഞ്ചിന്‍; കൊറോണക്കാലത്ത് ചരിത്രമെഴുതി റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ മൂന്നു ടെയ്രിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഒരു ട്രെയിനാക്കിയാണ് ഓടിച്ചത്. ഒറ്റ എഞ്ചിനില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുള്ള ട്രെയിനാണ് റെയില്‍വേ ട്രാക്കിലിറക്കിയത്. മൂന്ന് ഗുഡ്സ് ട്രെയ്നുകള്‍ കൂട്ടിയിണക്കിയാണ് റെയില്‍വേ ചരിത്രം തിരുത്തി എഴുതിയത്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് 'അനാക്കോണ്ട' ട്രെയ്ന്‍ ട്രാക്കിലൂടെ പറപ്പിച്ചത്

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം ഒത്തൊരുമയോടെ പൊരുതുമ്പോള്‍ പുതു ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ. ലോക് ഡൗണ്‍ സമയത്ത് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് റെയില്‍വേയാണ്. ചരക്കുഗതാഗതം വേഗത്തിലാക്കാന്‍ പല പദ്ധതികളും റെയില്‍വേ ഇതിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ റെയില്‍വേ മൂന്നു ടെയ്രിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഒരു ട്രെയിനാക്കിയാണ് ഓടിച്ചത്.  ഒറ്റ എഞ്ചിനില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുള്ള ട്രെയിനാണ് റെയില്‍വേ ട്രാക്കിലിറക്കിയത്. മൂന്ന് ഗുഡ്സ് ട്രെയ്നുകള്‍ കൂട്ടിയിണക്കിയാണ് റെയില്‍വേ ചരിത്രം തിരുത്തി എഴുതിയത്.  സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് 'അനാക്കോണ്ട' ട്രെയ്ന്‍ ട്രാക്കിലൂടെ പറപ്പിച്ചത്.  

 

ഛത്തീസ്ഗഡിലെ ഭിലായില്‍ നിന്ന് കോര്‍ബയിലേക്കുള്ള പരീക്ഷണ ഓട്ടത്തില്‍ 235 കിമീ ദൂരം ട്രെയിന്‍ ഇതുവരെ പിന്നിട്ടിട്ടുണ്ട്. . ഡീസല്‍ ലോക്കോ എഞ്ചിന്‍ തന്നെയാണ് ട്രെയിന്‍ നിയന്ത്രിക്കുന്നത്. സിസ്ട്രിബ്യൂട്ടഡ് പവര്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 

മൂന്നു ട്രെയിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഓടിക്കുന്നതെങ്കിലും ഒരു ലോക്കോപൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഡ്രൈവര്‍ ക്രൂ എന്നിങ്ങനെ ഒരു സെറ്റ് ജീവനക്കാര്‍ മാത്രം ട്രെയിന്‍ നിയന്ത്രിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം എന്നതാണ് ഈ സര്‍വീസിന്റെ ഗുണമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.  

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.