തിരുവനന്തപുരം:അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചതും നിലവിലുള്ള കേന്ദ്രങ്ങളെ ആഗോളനിലവാരത്തിലെത്തിച്ചുമാണ് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ദ്രുതഗതിയില്‍ കേരളം തിരിച്ചുവന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്‍ഡോ-റഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റഷ്യന്‍ ഫെഡറേഷന്‍ ഹോണററി കോണ്‍സുലേറ്റ്, റഷ്യന്‍ ഹൗസ്, റഷ്യന്‍ എംബസി, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവ സംയുക്തമായാണ് ഫെയര്‍ സംഘടിപ്പിച്ചത്.
കേരളത്തിലെ ലോകനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളും ജനങ്ങളുടെ ആതിഥേയത്വവും ആഗോള സഞ്ചാരികള്‍ക്കിടയില്‍ സംസ്ഥാനത്തെ പ്രിയപ്പെട്ടതാക്കുന്നു. കേരളത്തില്‍ നിന്ന് റഷ്യയിലേക്ക് സന്ദര്‍ശനം നടത്തുന്നവരുടെ എണ്ണവും ഏറി വരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും ടൂറിസം വ്യവസായത്തില്‍ നിര്‍ണായകമായ പങ്ക് ഇന്‍ഡോ-റഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയറിന് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കേരളം എന്താണ് നല്‍കാനാഗ്രഹിക്കുന്നതെന്നതിന്‍റെ വ്യക്തമായ ചിത്രം ഈ ഫെയറിലൂടെ ലഭിക്കുമെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. റഷ്യയില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്കാകര്‍ഷിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറച്ചു കാലമായി സക്രിയമായി എടുത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഹോട്ടല്‍, റിസോര്‍ട്ട്, ആയുര്‍വേദ, പുരവഞ്ചി മേഖലകളില്‍ നിന്നുള്ളവര്‍ക്ക് റഷ്യയില്‍ നിന്നും ബയര്‍മാരെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസം മേഖലയിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ചര്‍ച്ചയും ആശയവിനിമയവും നടത്തുന്നുണ്ട്. ഫെയറില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ ഇതിന്‍റെ ദൃഷ്ടാന്തമാണ്.
കേരള ട്രാവല്‍ മാര്‍ട്ട്, ഇന്‍ഡോ-റഷ്യന്‍ ടൂറിസം ഫോറം പ്രതിനിധികളും പരിപാടിയുടെ പങ്കാളികളാണ്.ഇരു രാജ്യത്ത് നിന്നുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
ടൈം മാഗസിന് പട്ടികയില്‍ ലോകത്തിലെ അതിമനോഹര ലക്ഷ്യസ്ഥാനമായി കേരളം
കേരള ബജറ്റ് ആഭ്യന്തരവിനോദസഞ്ചാരത്തെ തകർക്കും: ടൂറിസം ഡെവലപ്പമെന്റ് അസോസിയേഷൻ
ശ്രീരാമാനില് അഭയം തേടി കെഎസ്ആര്‍ടിസി; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍; മുന്‍കൂട്ടി ബുക്കിങ്ങിനും അവസരം
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
കേരളത്തിനരികെ വന്ദേഭാരത് എക്സ്പ്രസ്; അഞ്ചാമത്തെ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം; നവംബര്‍ പത്തു മുതല്‍ ഓടിതുടങ്ങും