നനുത്ത മഞ്ഞിന്റെ കുളിരും പരന്ന് കിടക്കുന്ന തേയിലച്ചെടികളുടെ വശ്യഭംഗിയും മാത്രമല്ല ജക്രാന്ത പുഷ്പങ്ങള്‍ വിരിയിക്കുന്ന വസന്തകാലവും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പിന്നെയും പിന്നെയും കാണുവാന്‍ ബാക്കി വയ്ക്കുന്ന മനോഹര കാഴ്ച്ചയാണ്.
അടിമാലി: മൂന്നാറിന്റെ സൗന്ദര്യത്തിന് മാറ്റേകി നീലവാകയെന്ന് അറിയപ്പെടുന്ന ജക്രാന്ത മരങ്ങള്‍ പൂവിട്ട് തുടങ്ങി. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ വൈലറ്റ് കാന്തി വിരിക്കുന്ന ജക്രാന്ത മരങ്ങള്‍ മൂന്നാറിന് വര്‍ണ്ണനാതീതമായ സൗന്ദര്യം നല്‍കുന്നുണ്ട്.
നനുത്ത മഞ്ഞിന്റെ കുളിരും പരന്ന് കിടക്കുന്ന തേയിലച്ചെടികളുടെ വശ്യഭംഗിയും മാത്രമല്ല ജക്രാന്ത പുഷ്പങ്ങള്‍ വിരിയിക്കുന്ന വസന്തകാലവും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പിന്നെയും പിന്നെയും കാണുവാന്‍ ബാക്കി വയ്ക്കുന്ന മനോഹര കാഴ്ച്ചയാണ്. മലകയറി എത്തുന്ന സഞ്ചാരികള്‍ ജക്രാന്ത പുഷ്പങ്ങളുടെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തുവാന്‍ മത്സരിക്കാറുണ്ട്.
ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ജനുസ്സില്‍പ്പെട്ടതാണ് ജക്രാന്ത. അമേരിക്കയാണ് സ്വദേശം.
മൂന്നാറിലെ തേയില തോട്ടങ്ങളില്‍ കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്മാരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങള്‍ വച്ച് പിടിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് വസന്തത്തിന്റെ നനവ് നല്‍കിയാണ് ജക്രാന്ത മരങ്ങള്‍ പൂവിടാറ്. ഇല പൊഴിച്ച് പുഷ്പങ്ങളാല്‍ തഴുകി നില്ക്കുന്ന ജക്രാന്ത മരങ്ങള്‍ സഞ്ചാരികളുടെ മനസ്സ് കീഴടക്കും.
1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ
ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി
അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി
ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
വരൂ കനോലി കനാലിലേക്ക്...ബോട്ട് സര്‍വീസുമായി സഞ്ചാരികളെ കാത്ത് കണ്ടശ്ശാംകടവ് സൗഹൃദ തീരം
ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്
തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ
പ്രകൃതിയില്‍ രാഷ്ട്രീയം പാടില്ലെന്ന സന്ദേശവുമായി ബിജു കാരക്കോണത്തിന്റെ കാട്ടിലെ യാത്ര