×
login
ഭാരത പര്യടനത്തിന്റെ ഊര്‍ജം; ലോകം ചുറ്റാന്‍ ജോസ്, ലോക സഞ്ചാരിക്ക് നാളെ തൃശ്ശൂരില്‍ സ്വീകരണം

മാര്‍ച്ച് ഏഴിനാണ് കൊച്ചി തുറമുഖത്തു് നിന്നും ബൈക്ക് കയറ്റി അയക്കുക. തുടര്‍ന്ന് യൂറോപ്പില്‍ ലോകസഞ്ചാരം ആരംഭിയ്ക്കും. അമേരിക്കയില്‍ ഐടി വിദഗ്ധനായി പ്രവര്‍ത്തിച്ചിരുന്ന ജോസ് ഇപ്പോള്‍ ചെമ്പുക്കാവ് എടക്കളത്തൂര്‍ അഞ്ജനം എന്ന വീട്ടിലാണ് താമസം.

തൃശ്ശൂര്‍: ഭാരത പര്യടനത്തിന്റെ ഊര്‍ജം പകര്‍ന്ന് ആറ് വര്‍ഷം നീളുന്ന ലോക സഞ്ചാരത്തിന് തുനിഞ്ഞിറങ്ങി തൃശ്ശൂര്‍ സ്വദേശി ജോസ്. തന്റെ കെടിഎം 390 സൂപ്പര്‍ ബൈക്കില്‍ ഒറ്റയ്ക്ക് ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന 192 രാജ്യങ്ങളിലൂടെ, മൂന്ന് ലക്ഷത്തിലധികം കിലോ മീറ്റര്‍ ആറ് വര്‍ഷത്തിനിടെ യാത്രചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ തയ്യാറെടുക്കുന്നത് ഇ.പി. ജോസ് എന്ന തൃശ്ശൂര്‍ സ്വദേശിയാണ്.  

മാര്‍ച്ച് ഏഴിനാണ് കൊച്ചി തുറമുഖത്തു് നിന്നും ബൈക്ക് കയറ്റി അയക്കുക. തുടര്‍ന്ന് യൂറോപ്പില്‍ ലോകസഞ്ചാരം ആരംഭിയ്ക്കും. അമേരിക്കയില്‍ ഐടി വിദഗ്ധനായി പ്രവര്‍ത്തിച്ചിരുന്ന ജോസ് ഇപ്പോള്‍ ചെമ്പുക്കാവ് എടക്കളത്തൂര്‍ അഞ്ജനം എന്ന വീട്ടിലാണ് താമസം.  


2017ല്‍ ഭാരതപര്യടനം പൂര്‍ത്തിയാക്കിയിട്ടുള്ള ജോസ് മോട്ടോര്‍ സൈക്കിളില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് നിരവധി ദീര്‍ഘസഞ്ചാരങ്ങള്‍ നടത്തിയ അനുഭവസമ്പത്തുമായാണ് ഇപ്പോള്‍ ലോകയാത്രയ്ക്ക് തയാറെടുക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ കപ്പല്‍ മാര്‍ഗ്ഗം യൂറോപ്പിലേയ്ക്ക് കയറ്റിയയയ്ക്കുവാന്‍ കൊച്ചിയിലേയ്ക്ക് പോകുന്ന തൃശ്ശൂര്‍ ഗവ. എഞ്ചിനിയറിങ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജോസിന് ഞായറാഴ്ച വൈകിട്ട് ആറിന് കോളജ് അങ്കണത്തില്‍ സ്വീകരണം നല്‍കും.  

യാത്രയ്ക്കിടയില്‍ ലോകത്തിലെ വിവിധ നഗരങ്ങളില്‍ തൃശൂര്‍ എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജോസിന് വരവേല്‍പ്പ് നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  ഹിന്‍ഡന്‍ബര്‍ഗിന്‍റേത് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമ‍ര്‍ശിച്ച് അദാനി ഗ്രൂപ്പ്


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ


  ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും


  പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.