×
login
ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്

ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമാക്കുന്നതോടെയാണ് കൂടുതല്‍ പേര്‍ വിനോദസഞ്ചാര യാത്ര തേടിയെത്തുന്നത്. ആനവണ്ടിയിലുള്ള യാത്രയും, യാത്രാപ്പാസുകളും, ഭക്ഷണവും, താമസസൗകര്യങ്ങളുമെല്ലാം വിവിധ യാത്രകളില്‍ സെല്ല് ഒരുക്കിയിട്ടുണ്ട്.

കണ്ണൂര്‍: കൊവിഡ് കാലത്ത് മങ്ങിപ്പോയ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളപ്പിച്ച് കെഎസ്ആര്‍ടിസി വിനോദ സഞ്ചാര യാത്രകള്‍. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദസഞ്ചാര യാത്രകള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെ കൂടുതല്‍ സഞ്ചാരപാതകള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍തന്നെ 53 വിനോദ സഞ്ചാരയാത്രകളാണ് ഇതിനോടകം കണ്ണൂരില്‍ നിന്നു പൂര്‍ത്തിയാക്കിയത്. ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ണൂരില്‍ നിന്നു പുറപ്പെട്ടു.

കണ്ണൂര്‍ ബിടിസി നേതൃത്വം നല്‍കുന്ന പുതിയ ട്രിപ്പ് ജൂണ്‍ 10ന് ആരംഭിക്കും. തിരുവനന്തപുരം, കുമരകം ടൂറിസം മേഖലകളിലേക്കാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. ഡബിള്‍ഡെക്കര്‍ ബസിലുള്ള യാത്രയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോര്‍മെട്രി സൗകര്യങ്ങള്‍ക്ക് പുറമേ കുമരകത്തെ ഹൗസ്ബോട്ട് യാത്രയ്ക്കും അവസരമുണ്ട്. വെള്ളിയാഴ്ച കണ്ണൂരില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച കണ്ണൂരില്‍ തിരികെയെത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ യാത്രയ്ക്ക് ഭക്ഷണം ഒഴികെ മറ്റെല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.  


ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമാക്കുന്നതോടെയാണ് കൂടുതല്‍ പേര്‍ വിനോദസഞ്ചാര യാത്ര തേടിയെത്തുന്നത്. ആനവണ്ടിയിലുള്ള യാത്രയും, യാത്രാപ്പാസുകളും, ഭക്ഷണവും, താമസസൗകര്യങ്ങളുമെല്ലാം വിവിധ യാത്രകളില്‍ സെല്ല് ഒരുക്കിയിട്ടുണ്ട്. 33 വയനാട് ട്രിപ്പുകള്‍, 15 ഓളം മൂന്നാര്‍ ട്രിപ്പുകള്‍ കൂടാതെ ആഡംബരക്കപ്പലിലേക്കും, വാഗമണ്‍, ആലപ്പുഴ ട്രിപ്പുകളുമാണ് ഇതിനോടൊകം പൂര്‍ത്തിയാക്കിയത്. വിനോദ യാത്രയ്ക്ക് മെയ് 25നാണ് തുടക്കമായത്.

അടുത്തമാസം നാലമ്പല തീര്‍ഥാടന ടൂറിസവും മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി വയനാട്, പൈതല്‍മല, റാണിപുരം, ബേക്കല്‍ എന്നിവിടങ്ങളിലേക്കും പുതിയ വിനോദയാത്രകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ ഡിടിഒ മനോജ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ ഇന്‍സ്പെക്ടര്‍ കെ.ജെ. റോയി, കെ.ആര്‍. തന്‍സീര്‍, എം. പ്രകാശന്‍ എന്നിവരാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. ഫോണ്‍: 9605372288, 8089463675, 9074165915.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.