×
login
കേരള ബജറ്റ് ആഭ്യന്തരവിനോദസഞ്ചാരത്തെ തകർക്കും: ടൂറിസം‍ ഡെവലപ്പമെന്റ് അസോസിയേഷൻ

ടൂറിസത്തെ വ്യവസായമായി പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

തിരുവനന്തപുരം: കേരള ബജറ്റിൽ  പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതുൾപ്പെടെ സർവ്വതിനും നികുതി കൂട്ടിയതിലൂടെയുണ്ടാവുന്ന അധിക ജീവിതച്ചെലവ് ആഭ്യന്തരവിനോദസഞ്ചാരത്തെ പാടെ തകർക്കുമെന്ന് കേരള ടൂറിസം ഡെവലപ്പമെന്റ് അസോസിയേഷൻ (കെ.ടി.ഡി.എ) ജനറല്‍ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാറും ട്രഷറർ സിജി നായരും അഭിപ്രായപ്പെട്ടു.

കോവിഡാനന്തര ടൂറിസം കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളെകൊണ്ടാണ് കഷ്ടിച്ച് പിടിച്ചുനിൽക്കുന്നത്. അതുകൂടി ഇല്ലാതാക്കുന്നതാണ്  മുറിവാടകയും ആഹാരവും യാത്രയുമടക്കം സർവ്വ ചെലവുകളും ക്രമാതീതമായി ഉയർത്താനിടയാക്കുന്ന പുതിയ നികുതിനിർദ്ദേശങ്ങൾ. അതുകാരണം വിനോദസഞ്ചാരത്തിനും കോൺഫെറൻസുകൾക്കും ആഘോഷങ്ങൾക്കും ജനം ചെലവു കുറവുള്ള മറ്റ് സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആശ്രയിക്കാനുള്ള സാധ്യതയേറെയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.


ടൂറിസത്തെ വ്യവസായമായി പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ടൂറിസം സംരംഭകർക്കായി പ്രത്യേക വായ്പാ പദ്ധതികളോ ഇൻസെന്റീവുകളോ  പ്രഖ്യാപിച്ചിട്ടില്ല. ഇക്കാരണത്താൽ വിനോദ സഞ്ചാര രംഗത്ത് 362.15 കോടി രൂപ മാറ്റി വച്ചതിന്റെ യഥാർത്ഥ ഗുണം ഈ മേഖലക്ക് ലഭിക്കാതെപോകും എന്നും അവർ പറഞ്ഞു.

അതേസമയം അന്തർദേശീയ ടൂറിസം പ്രചരണത്തിന് 81 കോടിരൂപയും  പൈതൃക, സാംസ്ക്കാരിക, പ്രാദേശിക ഉത്സവങ്ങൾക്കായി എട്ടുകോടിയും  കേരള ട്രാവല്‍ മാര്ട്ടി നായി 7 കോടിയും കൊല്ലം ജില്ലയുടെ വിനോദ വികസനത്തിന് പത്തു കോടിയും ഉത്തരവാദിത്ത ടൂറിസത്തിന്  9 കോടിയും വകയിരുത്തിയതിനെ അസോസിയേഷൻ സ്വാഗതം ചെയ്തു.

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.