×
login
ആകെ തകര്‍ന്ന് കേരളത്തിലെ വിനോദസഞ്ചാരം; ടൂറിസം‍ മേഖലയില്‍ 25,000 കോടിയുടെ നഷ്ടം; പതിനായിരങ്ങള്‍ക്ക് ജോലി പോയി; ഒന്നും ചെയ്യാനില്ലാതെ സര്‍ക്കാര്‍

ടൂറിസം സംരംഭകര്‍ക്ക് വരുമാന നഷ്ടം സഹിച്ച് എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ്. ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം 2019ല്‍ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 8.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന കേരളത്തെ ഓഖിയും പ്രളയവും പിന്നെ കൊവിഡും തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുകയാണ്. 2019 സാമ്പത്തിക വര്‍ഷം കേരളത്തിന് 45,010.69 കോടി രൂപയുടെ വരുമാനമാണ് വിനോദ സഞ്ചാര മേഖല നേടിത്തന്നത്. കൊവിഡ് മഹാമാരിക്കാലത്ത് കേരള ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ യഥാര്‍ഥ നഷ്ടം ഇതിലും എത്രയോ അധികമാണെന്നാണ് ടൂറിസം സംഘടനകള്‍ പറയുന്നത്. സംസ്ഥാനത്തിന് ഇത്രയധികം വരുമാനം നേടിത്തരുന്ന ടൂറിസം മേഖല കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിട്ടത്.  

ഓഖിയും പ്രളയവും മേഖലയെ ചെറുതായി ബാധിച്ചെങ്കിലും പിന്നീട് വന്ന കൊവിഡ് മഹാമാരിയാണ് ഈ മേഖലയെ തകര്‍ത്തെറിഞ്ഞത്. തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാന്‍ പോലും ഇപ്പോള്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ 25 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി.

 ടൂറിസം മേഖലയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. ഡിസംബര്‍-ജനുവരി മാസത്തില്‍ എത്തുമായിരുന്ന ആഭ്യന്തര ടൂറിസ്റ്റുകളും കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാരണം വരാതെയായി. വിദേശ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഇപ്പോഴും വാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. മറ്റെല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും ടൂറിസം മേഖലയെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. കൊവിഡിന്റെ രണ്ടാമൂഴമെത്തിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് പൂര്‍ണമായും നിലച്ചു.  

ടൂറിസം സംരംഭകര്‍ക്ക് വരുമാന നഷ്ടം സഹിച്ച് എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ്. ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം 2019ല്‍ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 8.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് എത്തിയത്. ടൂറിസം മേഖലക്ക് ലഭിച്ച ആകെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.14 ശതമാനം അധികമായിരുന്നു. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ചില സ്ഥാപനങ്ങളും ജപ്തി ഭീഷണി നേരിടുകയാണ്. വൈദ്യുതി ചാര്‍ജ് അടക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരിക്കൊണ്ടു പോയി.  

ടൂറിസ്റ്റുകള്‍ ഇല്ലാതായതായതോടെ വരുമാനം നിലച്ച ടൂറിസം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പ്രതിസന്ധികളെ നേരിടുന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പരാതി. കലാകാരന്മാര്‍ക്കും ഗൈഡുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും കുറച്ച് ഗ്രാന്റ് നല്‍കിയതുമാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇടപെടല്‍.

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.