കൂടുതല്‍ ദീര്‍ഘദൂരസര്‍വ്വീസുകള്‍ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫര്‍ട്ട് നല്കുന്ന കെഎസ്ആര്‍ടിസിയിലെ എ.സി ലോ ഫ്ലോര്‍ വോള്‍വോ സര്‍വ്വീസുകളിലേക്ക് മാറും.
തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശബളം മുടങ്ങിയിരിക്കുകയാണ്. പതിവുരീതിയില്‍ ശമ്പളം നല്കാന് നിര്‍വാഹമില്ലെന്ന അറിയിപ്പോടെ വിശദീകരണ കത്ത് സിഎംഡി ഇറക്കുകയും ചെയ്തു. 97 ഡിപ്പോകളിലായി പണിയെടുക്കുന്ന 28,000 ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്.
ശബളത്തിന് പണം ഇല്ലങ്കിലും കോടികള്‍ മുടക്കി പുതിയ ബസ്സുകള്‍ വാങ്ങാനമുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അധികാരത്തില്‍ നിന്ന് പോകും മുന്‍പ് കമ്മീഷന് ഇനത്തില്‍ തടയുന്ന 'കിമ്പളം' ഉദ്ദേശിച്ചാണ് നീക്കം.460 ബസുകളാണ് ഈ വര്‍ഷം പുതിയതായി വാങ്ങുന്നത്.
കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചത്. പുതിയതായി നൂറ് ബസുകള്‍ കെഎസ്ആര്‍ടിസി വാങ്ങും. കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകള്‍ വാങ്ങുന്നത്. 10.40 കോടി രൂപ ചിലവില്‍ 8 സ്ലീപ്പര്‍ എ.സി ബസുകള്‍ വാങ്ങും.
10.80 കോടി രൂപ മുടക്കി 20 പ്രീമിയം എസി സീറ്റര്‍ ബസുകളും വാങ്ങും. അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കാവുന്ന ഈ വിഭാഗം ബസുകളിലേക്ക് കൂടുതല്‍ ഇടത്തരം യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടല്‍. 28.80 കോടി രൂപ മുടക്കി 72 കണ്വെന്ഷണല് എയര്‍ സസ്പെന്ഷന് ബസുകള്‍ വാങ്ങും.്. എക്സ്പ്രെസ് സര്‍വ്വീസുകള്‍ക്കായി ഇവ ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ ലഗേജ് സ്പേസ്, ജിപിഎസ് സംവിധാനം, മൊബൈല്‍ ചാര്‍ജിംഗിന് കൃത്യമായ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഇതിന് മുന്‍പ് കിഫ്ബി വഴി 310 സി.എന്‍.ജി ബസുകളും, 50 ഇലക്ട്രിക് ബസുകളും വാങ്ങാനും, ഇതിന് പുറമെ 400 ബസുകള്‍ എല്‍എന്‍ജി യിലേക്ക് മാറ്റുവാനും തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 460 ബസുകളാണ് ഈ വര്‍ഷം പുതിയതായി വാങ്ങുന്നത്.
കൂടുതല്‍ ദീര്‍ഘദൂരസര്‍വ്വീസുകള്‍ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫര്‍ട്ട് നല്കുന്ന കെഎസ്ആര്‍ടിസിയിലെ എ.സി ലോ ഫ്ലോര്‍ വോള്‍വോ സര്‍വ്വീസുകളിലേക്ക് മാറും. ഇത് വിജയകരമായാല്‍ പുഷ്ബാക്ക് സീറ്റുകള്‍ ഉയര്‍ന്ന ക്ലാസില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കാവിയില്‍ കുളിച്ച് കേരളത്തിലൂടെ ദീര്‍ഘദൂരം പായാന്‍ കെഎസ്ആര്‍ടിസി; 40 യാത്രക്കാര്‍ക്ക് കിടന്ന് യാത്രചെയ്യാവുന്ന സ്വിഫ്റ്റിന്റെ വോള്‍വോ ബസ് തലസ്ഥാനത്ത്
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
കെഎസ്ആര്‍ടിസി കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയം: മന്ത്രി ആന്റണി രാജുവിനെ മാറ്റും; ഗണേഷ് കുമാര്‍ കളി തുടങ്ങി
ഫാം ടു മലബാര്‍ 500: മൂന്നാം യാത്ര ആരംഭിച്ചു
ഇരവികുളം ഇന്ന് തുറക്കും സഞ്ചാരികള്‍ക്കായി ബഗ്ഗി കാറും, പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
ജക്രാന്ത പൂവിട്ടു തുടങ്ങി; നീല പട്ടുപുതച്ച് മൂന്നാര്‍, സഞ്ചാരികള്‍ക്ക് കാണുവാന്‍ ബാക്കി വയ്ക്കുന്ന മനോഹര കാഴ്ച്ച