×
login
ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി‍ സ്വിഫ്റ്റ് സര്‍വീസ്‍ തുടങ്ങി; എ.സി സ്ളീപ്പര്‍, എ. സി സെമി സ്ളീപ്പര്‍, നോണ്‍ എ. സി ഡീലക്‌സ് ബസുകള്‍

ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com വഴിയും ente ksrtcമൊബൈല്‍ ആപ്പ് വഴിയും നടത്താം.

തിരുവന്തപുരം: കെ. എസ്. ആര്‍. ടി. സിയുടെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. ബംഗളൂരുവിലേക്കാണ്  പ്രധാന സര്‍വീസുകള്‍.

എ.സി സ്ളീപ്പര്‍, എ. സി സെമിസ്ളീപ്പര്‍, നോണ്‍ എ. സി ഡീലക്‌സ് ബസുകളാണ് സ്വിഫ്റ്റിനു കീഴില്‍ സര്‍വീസ് നടത്തുന്നത്. തമ്പാനൂര്‍  ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫഌഗ് ഓഫ് ചെയ്തു.  

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ്ബുക്ക് പ്രകാശനം ചെയ്തു എല്ലാവരും ഒത്തൊരുമിച്ചു കെ. എസ്. ആര്‍. ടി. സിയെ കരകയറ്റണം. ഫലപ്രദമായ കൂട്ടായ്മ സൃഷ്ടിച്ച് മുന്നോട്ടു പോകുന്നത് കെ. എസ്. ആര്‍. ടി. സിയ്ക്ക് ഭാവിയില്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.


വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. .

കെ. എസ്. ആര്‍. ടി. സി സ്വിഫ്റ്റ് ബസില്‍ ആദ്യ റിസര്‍വേഷന്‍ നടത്തിയവര്‍ക്ക്  മന്ത്രി ജി. ആര്‍. അനില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേയര്‍ ആര്യാ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനും എം.ഡിയുമായ ബിജു പ്രഭാകര്‍ എന്നിവര്‍ സംബന്ധിച്ചു. കെ. എസ്. ആര്‍. ടി. സി സ്വിഫ്റ്റിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com വഴിയും ente ksrtcമൊബൈല്‍ ആപ്പ് വഴിയും നടത്താം.

 

  comment

  LATEST NEWS


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.