×
login
മലമ്പുഴ‍യും പോത്തുണ്ടിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലസേചന വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒരു ബ്രാന്‍ഡില്‍

മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് കെഐഡിസി.

മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തില്‍ ജില്ലയില്‍ നിന്ന് മലമ്പുഴയും, പോത്തുണ്ടിയും പരിഗണനയില്‍. ജലസേചന വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒരു ബ്രാന്‍ഡില്‍ (വാണിജ്യമുദ്ര) കൊണ്ടുവരാനാണ് പദ്ധതി. വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ പ്രാദേശിക പ്രത്യേകതകളുള്‍പ്പെടുത്തി ഇവയെ ആഗോള തലത്തില്‍ ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം.  

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലെപ്മെന്റ് കോര്‍പ്പറേഷനാണ് (കെഐഡിസി) ഏകോപന ചുമതല. അണക്കെട്ടുകളോടുചേര്‍ന്നുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം ജലസേചനവകുപ്പിനു കീഴിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും, വരുമാനം ലഭിക്കുന്നതും മലമ്പുഴയില്‍ നിന്നാണ്.


സംസ്ഥാനത്തെ 11 അണക്കെട്ടുകളിലും,ഒരു റെഗുലേറ്ററിലും ജലസംഭരണം നടത്തുന്നുണ്ടെന്നതിനാല്‍ മിക്കതിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്. മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് കെഐഡിസി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.

സാധ്യമായ പ്രദേശങ്ങളിലെല്ലാം ബോട്ടിംഗ്, പായ് വഞ്ചി, തുഴവഞ്ചി, ജല കായിക - സാഹസിക പ്രകടനങ്ങളുള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. അതതു പ്രദേശങ്ങളെ സമഗ്രമായി പഠിച്ച് തനത് സൗന്ദര്യം നഷ്ടപ്പെടുത്താതെയും, പ്രകൃതിക്ക് ഭീഷണിയാവാത്ത രീതിയിലുമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

കൊവിഡിന് ശേഷം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സജീവമായി. ഇതിലൂടെ വരുമാനത്തിലും വര്‍ധനവുണ്ട്.  വിനോദ സഞ്ചാര കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികള്‍. 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.