×
login
മഞ്ഞണിഞ്ഞ് മൂന്നാര്‍‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

കഴിഞ്ഞ 15 വര്‍ഷത്തില്‍ ഇതാദ്യമായി മൂന്നാറില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച. വേനല്‍ പിടിമുറുക്കിയതോടെയുള്ള അത്യുഷ്ണത്തില്‍ നിന്നും രക്ഷനേടാനും മൂന്നാറിലെ ഈ അപൂര്‍വ്വ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകുകയാണ്.

തിരുവനന്തപുരം: കഴിഞ്ഞ 15 വര്‍ഷത്തില്‍ ഇതാദ്യമായി മൂന്നാറില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച. വേനല്‍ പിടിമുറുക്കിയതോടെയുള്ള അത്യുഷ്ണത്തില്‍ നിന്നും രക്ഷനേടാനും മൂന്നാറിലെ ഈ അപൂര്‍വ്വ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകുകയാണ്.  

ഫിബ്രവരിയില്‍ മുഴുവന്‍ ഇതേ തണുത്ത കാലാവസ്ഥ തുടരുമെന്ന് പറയുന്നു. മൂന്നാറില്‍ ഇപ്പോള്‍ പൂജ്യം ഡിഗ്രിയാണ് അന്തരീക്ഷോഷ്മാവ്. ജനവരി ഒമ്പതിന് തുടങ്ങിയതാണ് തണുപ്പ്. പിന്നീട് അത് മഞ്ഞുവീഴ്ചയായി മാറുകയായിരുന്നു. ഇടയ്ക്ക് മഴ പെയ്തപ്പോള്‍ തണുപ്പിന് ഒരല്‍പം ശമനമുണ്ടായി.  

ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില മൈനസിലും എത്തിയിട്ടുണ്ട്. ദേവികുളം, കന്നിമല, ചെണ്ടുവര, ലാക്കാട്, ഒടികൈ, പാമ്പാടും ചോല എന്നിവിടങ്ങളില്‍ ഇപ്പോള്‍ താപനില മൈനസിലാണ്. മഞ്ഞുവീഴ്ച കാണാന്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികള്‍ മൂന്നാറിലേക്ക് പ്രവഹിക്കുകയാണ്. മഞ്ഞുവീഴ്ച മൂന്നാറിലെ അപൂര്‍വ്വമായ കാഴ്ചയാണെന്ന് ഇവിടെ വന്നുപരിചയമുള്ള ചില സഞ്ചാരികള്‍ പറയുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.