×
login
തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം‍ പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ

ഗുരുവായൂര്‍ ക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, തിരുവെങ്കിടാചലപതി ക്ഷേത്രം, ആനക്കോട്ട, ചക്കംകണ്ടം, പാലയൂര്‍ പളളി, മണത്തല ജുമാമസ്ജിദ്, പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട് എന്നീ കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതാണ് ഏകദിന ടൂറിസം പാക്കേജ്.

തൃശൂര്‍: ഗുരുവായൂരിലെ തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഏകദിന ടൂറിസം പാക്കേജ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമായി ഗുരുവായൂര്‍ നഗരസഭ. ഗുരുവായൂര്‍ ക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, തിരുവെങ്കിടാചലപതി ക്ഷേത്രം, ആനക്കോട്ട, ചക്കംകണ്ടം, പാലയൂര്‍ പളളി, മണത്തല ജുമാമസ്ജിദ്, പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട് എന്നീ  കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതാണ് ഏകദിന ടൂറിസം പാക്കേജ്.  

നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട ദേവസ്വം തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാന്‍ ഗുരുവായൂര്‍ നഗരസഭയുടെ മാസ്റ്റര്‍ പ്ലാനുമായി ബന്ധിപ്പിക്കുന്ന വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സ്‌പെഷ്യല്‍ കമ്മിറ്റി, നഗരസഭാ കൗണ്‍സില്‍ എന്നിവയുടെ അംഗീകാരത്തോടെ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും.  

അമ്യത് നഗരങ്ങളില്‍ ജിഐഎസ് മാപ്പിങ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സെമിനാറും നടന്നു. നിലവിലെ ഭൂവിനിയോഗം, കെട്ടിടങ്ങളുടെ വിനിയോഗം, തോടുകള്‍, കനാലുകള്‍ എന്നിവ മേഖലാടിസ്ഥാനത്തില്‍ വിവരിച്ചു. നഗരസഭാ ടൗണ്‍ഹാളില്‍  നടന്ന സെമിനാര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍ മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ബീന .എസ് കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ. ലീല തുടങ്ങിയവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.